തിരുവനന്തപുരം: കൊറോണക്കാലത്ത് നടന്ന പിപിഇ കിറ്റ് അഴിമതിയിൽ മുഖ്യമന്ത്രിയെയും പ്രതി ചേർക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇടപാടുകൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കെ.കെ ശൈലജ പറഞ്ഞത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ കേസ് എടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതെന്ന് മുൻമന്ത്രിയുടെ വെളിപ്പെടുത്തൽ ഗൗരവതരമാണ്. 3 ലക്ഷം പിപി കിറ്റിന് ഓർഡർ നൽകിയതിലൂടെ വലിയ അഴിമതിയാണ് സർക്കാർ നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. 18 ലക്ഷം എൻ95 മാസ്കും 30 ലക്ഷം ഗ്ലൗസും ഓർഡർ ചെയ്തത് അഴിമതിക്ക് കളമൊരുക്കാനായിരുന്നു.
മഹാദുരിതത്തിൽ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ മൂന്നിരട്ടി തുക അഴിമതിയായി കമ്മീഷനടിച്ച മുഖ്യമന്ത്രിയും മുൻ ആരോഗ്യമന്ത്രിയും ലോകത്തിന് മുമ്പിൽ നമ്മുടെ നാടിന് അപമാനമായിരിക്കുകയാണ്. ഇത്തരം അഴിമതികൾ പുറത്തുവരുമെന്ന് ഭയന്നാണ് മുഖ്യമന്ത്രി ലോകായുക്തയ്ക്ക് മൂക്കുകയറിട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments