'വിവാഹം ആറ് വർഷങ്ങൾക്ക് മുൻപേ കഴിഞ്ഞു'; നയൻതാര-വിഘ്‌നേഷ് വിവാഹത്തിൽ സിനിമയെ വെല്ലും ട്വിസ്റ്റ്; രേഖകൾ സഹിതം സർക്കാരിന് സത്യവാങ്മൂലം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വിവാഹം ആറ് വർഷങ്ങൾക്ക് മുൻപേ കഴിഞ്ഞു’; നയൻതാര-വിഘ്‌നേഷ് വിവാഹത്തിൽ സിനിമയെ വെല്ലും ട്വിസ്റ്റ്; രേഖകൾ സഹിതം സർക്കാരിന് സത്യവാങ്മൂലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 10:42 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ആറ് വർഷങ്ങൾക്ക് മുൻപ് താനും സംവിധായകൻ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം കഴിഞ്ഞതായി നയൻതാര. വാടക ഗർഭധാരണത്തെക്കുറിച്ചുള്ള തമിഴ്‌നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാടക ഗർഭധാരണത്തിൽ താര ദമ്പതികൾക്കെതിരെ നിലവിൽ തമിഴ്‌നാട് സർക്കാരിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

2016 ൽ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം രജിസ്റ്റർ ചെയ്‌തെന്നാണ് നയൻതാര സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും താര ദമ്പതികൾ സത്യവാങ്മൂലത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിനായുള്ള നടപടികൾ തുടങ്ങിയതെന്നും താരം വ്യക്തമാക്കുന്നു.

നിയമപ്രകാരം വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷമേ വാടക ഗർഭധാരണത്തിന് അനുമതി ലഭിക്കുകയൂള്ളൂ. വിവാഹം 2016 ൽ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ താരദമ്പതികൾക്ക് വാടക ഗർഭധാരണത്തിന് തടസ്സമില്ലെന്നാണ് വ്യക്തമാകുന്നത്. നിയമ ലംഘനം നടന്നോയെന്ന കാര്യമാണ് നിലവിൽ സർക്കാർ പരിശോധിക്കുന്നത്.

വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾക്ക് ശേഷമാണ് ഇരട്ട ആൺകുഞ്ഞുങ്ങൾ പിറന്ന വിവരം താരദമ്പതികൾ പങ്കുവെച്ചത്. സംഭവം വലിയ ചർച്ചയായതോടെ വാടക ഗർഭധാരണത്തിലൂടെയാണെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് തമിഴ്‌നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.

Tags: nayantharavignesh shivan
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies