കോഴിക്കോട് : ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോടാണ് സംഭവം. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50)ബിജി (48)എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മകൻ ഷൈനിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രിയോടെയാണ് സംഭവം. ലഹരിയ്ക്ക് അടിമയായ ഷൈൻ അച്ഛനെയും അമ്മയേയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസ് എത്തി ഏറെ പരിശ്രമിച്ചിട്ടും ഷൈനെ പിടികൂടാനായില്ല. ആകാശത്തേക്ക് വെടിയുതിർത്താണ് യുവാവിനെ പിടിച്ചത്. മൽപ്പിടുത്തത്തിനിടെ പരിക്കേറ്റ ഷൈനും ചികിത്സയിലാണ്.
Comments