കോഴിക്കോട്: സ്കൂൾ ബസുകൾക്കിടയിൽപ്പെട്ട് വിദ്യാർത്ഥിയ്ക്ക് മരണം. കോഴിക്കോട് കൊടിയത്തൂരാണ് സംഭവം. കൊടിയത്തൂർ പിടിഎം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ബാഹിഷ് ആണ് അപകടത്തിൽ മരണപ്പെട്ടത്. സ്കൂൾ വളപ്പിൽ വെച്ചുതന്നെയാണ് അപകടം നടന്നത്.
ബസ് പിറകോട്ട് എടുക്കുന്നതിനിടെയാണ് സ്കൂളിനെ മുഴുവൻ നടുക്കിയ സംഭവം. പിന്നിൽ നിന്നിരുന്ന കൂട്ടി ബസിനിടിയിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് അഞ്ചു മണിയ്ക്കാണ് സംഭവം നടന്നത്.
Comments