അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറക്കുന്നു; ദർശനം മകരസംക്രാന്തി ദിവസം മുതൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറക്കുന്നു; ദർശനം മകരസംക്രാന്തി ദിവസം മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 10:52 am IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: 2024 ജനുവരിയിൽ അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും. മകരസംക്രാന്തി ദിവസം ക്ഷേത്ര ശ്രീകോവിലിനുള്ളിൽ രാംലല്ല വിഗ്രഹം സ്ഥാപിച്ചതിന് ശേഷമായിരിക്കും ഭക്തർക്ക് ദർശനത്തിന് സൗകര്യമൊരുക്കുന്നത്. ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ പ്രത്യേകതകളോടെയാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

1000 വർഷത്തിലേറെ ഉറപ്പോടെ നിലനിൽക്കാൻ കഴിയുന്ന രീതിയിലാണ് നിർമ്മിതി. ഭൂകമ്പത്തെ പ്രതിരോധിക്കാനും ക്ഷേത്രത്തിന് കെൽപ്പുണ്ട്. 1800 കോടി രൂപ ചെലവിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ക്ഷേത്രത്തിന്റെ 50 ശതമാനത്തിലധികം നിർമാണ ജോലികളും പൂർത്തിയായതായും ചമ്പത് റായ് പറഞ്ഞു. 392 തൂണുകളും 12 വാതിലുകളുമാണ് ക്ഷേത്രത്തിനുള്ളത്. ഇരുമ്പ് കമ്പികൾ ഉപയോഗിക്കാതെയാണ് ഇതിന്റെ നിർമാണം എന്നതാണ് മറ്റൊരു പ്രത്യേകത. ഇരുമ്പിന് പകരം ചെമ്പാണ് തൂണുകളും മറ്റും യോജിപ്പിക്കാനായി ഉപയോഗിക്കുന്നത്.

ക്ഷേത്ര ശ്രീകോവിലിൽ 160 തൂണുകളും ഒന്നാം നിലയിൽ 82 തൂണുകളുമുണ്ടാകും. 12 പ്രവേശന കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഇവ തേക്ക് തടി കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. പ്രധാന ക്ഷേത്രം 350*250 അടി വിസ്തീർണ്ണത്തിലാണുള്ളത്. 2.7 ഏക്കറിലായി പരന്നു കിടക്കുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് രാജസ്ഥാനിൽ നിന്നെത്തിച്ച ഗ്രാനൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. രാമനവമി ദിവസത്തിൽ രാം ലല്ല വിഗ്രഹത്തിൽ സൂര്യ രശ്മികൾ പതിക്കുന്ന രീതിയിലാണ് ശ്രീകോവിലിന്റെ നിർമ്മാണമെന്നും പ്രൊജക്ട് മാനേജർ ജഗദീഷ് അപലെ പറഞ്ഞു.

 

Tags: ayodhyaram templedevoteesRAM LALLA
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies