ബോഡി മസാജും വീട്ടിലെ ഭക്ഷണവും ഭാര്യയുടെ പരിചരണവും; സത്യേന്ദ്ര ജയിന് തിഹാർ ജയിലിൽ പ്രത്യേക പരിഗണനയെന്ന് ഇഡി കോടതിയിൽ; തെളിവായി സിസിടിവി ദൃശ്യങ്ങൾ 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബോഡി മസാജും വീട്ടിലെ ഭക്ഷണവും ഭാര്യയുടെ പരിചരണവും; സത്യേന്ദ്ര ജയിന് തിഹാർ ജയിലിൽ പ്രത്യേക പരിഗണനയെന്ന് ഇഡി കോടതിയിൽ; തെളിവായി സിസിടിവി ദൃശ്യങ്ങൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 06:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി മന്ത്രി സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിചാരണ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

സത്യേന്ദർ ജയിനിന്റെ ഭാര്യ പൂനം ജെയിന് അനുവദനീയമായ പരിധിക്കപ്പുറമാണ് സന്ദർശന സമയം ലഭിക്കുന്നതെന്നും മന്ത്രിയുടെ സെല്ലിൽ പരിധിയിൽ കൂടുതൽ മണിക്കൂറുകളോളം ചിലവിടാൻ ജയിൽ അധികൃതർ അനുവദിക്കുന്നുണ്ടെന്നും ഇഡി ആരോപിച്ചു. സത്യവാങ്മൂലത്തിലെ വാദങ്ങളെ സാധൂകരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങളുടെ പകർപ്പും ഇഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കോടതിയുടെ അനുമതിയില്ലാതെ സത്യേന്ദർ ജെയിന് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ലഭ്യമാക്കി. തിഹാർ ജയിൽ വളപ്പിൽ ബോഡി മസാജ് ലഭ്യമാക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ഇഡി വെളിപ്പെടുത്തുന്നു. ജയിൽ സൂപ്രണ്ട് സ്ഥിരമായി അദ്ദേഹത്തെ സന്ദർശിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സത്യേന്ദർ ജെയിൻ ഇപ്പോഴും ഡൽഹിയിലെ ജയിൽ മന്ത്രിയാണെന്നതും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി.

2015 ഫെബ്രുവരി 14 മുതൽ 2017 മെയ് 31 വരെ പല വ്യക്തികളുടെയും പേരിൽ സ്ഥാവര ജംഗമ സ്വത്തുക്കൾ ജെയിൻ സമ്പാദിച്ചുവെന്ന സിബിഐ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് നടക്കുന്നത്. തുടർന്ന് 4.81 കോടി രൂപയുടെ വസ്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു. സിബിഐയുടെയും ഇഡിയുടെയും ആരോപണങ്ങൾ ജെയിൻ പൂർണമായും നിഷേധിക്കുകയാണ് ചെയ്തത്.

 

 

Tags: Satyendar JainTihar Jail
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies