മലപ്പുറം : മലപ്പുറത്ത് ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. പാണ്ടിക്കാടാണ് സംഭവം. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാനയെ (27) ആണ് ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ആക്രമിച്ചത്.
ഫഷാനയുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ ആക്രമണം നടത്തിയത്. പൊള്ളലേറ്റ ഫഷാനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആസിഡ് ആക്രമണമെന്ന് പോലീസ് പറയുന്നു. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റു. ഇയാൾ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.
Comments