ലക്നൗ : ആടിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ .ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് സംഭവം . വസീം എന്ന യുവാവാണ് അറസ്റ്റിലായത് . സൽമ എന്ന സ്ത്രീയാണ് വസീമിനെതിരെ പരാതി നൽകിയത് .
ചാർത്തവൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുൽഹാരി ഗ്രാമത്തിലാണ് സംഭവം . വീട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെ കാണാതായതായി മുനവ്വറിന്റെ ഭാര്യ സൽമ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആടിനെ തിരയുന്നതിനിടെ വസീമിന്റെ വീട്ടിൽ നിന്ന് ആടിന്റെ ശബ്ദം കേൾക്കുകയായിരുന്നു. വീടിനുള്ളിൽ കടന്നപ്പോൾ വസീം ആടിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ടതായും പരാതിയിൽ പറയുന്നു.
വസീമിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ സൽമയെ തള്ളിയിട്ട ശേഷം യുവാവ് ഓടി രക്ഷപ്പെട്ടെന്നും പരാതിയിൽ പറയുന്നു. മൃഗങ്ങളോടുള്ള ക്രൂരത നിയമം 3/11 പ്രകാരം ഐപിസി 377, 504, 506 വകുപ്പുകൾ പ്രകാരമാണ് വസീമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Comments