തൃശൂർ: സ്കൂൾ ബസ് വൈദ്യുത പോസ്റ്റിൽ ഇടിച്ചു. തൃശൂർ കണ്ടശ്ശംകടവിലാണ് വാഹനാപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം തകർന്നു. അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബസിലുണ്ടായിരുന്ന കുട്ടികൾ സുരക്ഷിതരാണ്.
കാഞ്ഞാണി-വാടാനപ്പള്ളി റൂട്ടിലാണ് അപകടമുണ്ടായത്. വൈകിട്ട് കുട്ടികളുമായി വീട്ടിലേക്ക് മടങ്ങവെ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. സെന്റ് അലോഷ്യസ് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പുറകിൽ ബൈക്ക് ഇടിച്ച് അപകടമുണ്ടായിരുന്നു. സംഭവത്തിൽ മൂന്ന് യുവാക്കളാണ് മരിച്ചത്. അപകടസമയത്ത് സ്കൂൾ ബസിൽ ആരും ഉണ്ടായിരുന്നില്ല. ബൈക്ക് യാത്രികരായിരുന്നു മരിച്ചത്. പത്തനംതിട്ട അരൂരിലായിരുന്നു സംഭവം.
Comments