മലപ്പുറം : മലപ്പുറത്ത് വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാവ് പിടിയിൽ. വേങ്ങര ഗവ. വി എച്ച് എസ് ഇ യിലെ അദ്ധ്യാപകൻ കൂടിയായ അബ്ദുൽ കരീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറം നോർത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ് ആയിരുന്നു അബ്ദുൽ കരീം. ക്ലാസിലെ വിദ്യാർത്ഥിനികളോടാണ് ഇയാൾ മോശമായി പെരുമാറിയത്. 15 ഓളം കുട്ടികളോട് പ്രതി ഇത്തരത്തിൽ പെരുമാറിയതായി പോലീസ് പറയുന്നു.
Comments