അക്രമവും വെടിവെപ്പും പതിവായി; ക്രമസമാധാനം തകർന്നു; തോക്ക് ലൈസൻസ് നൽകുന്നതിന് നിയന്ത്രണവും നിബന്ധനയും ഏർപ്പെടുത്തി പഞ്ചാബ് സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അക്രമവും വെടിവെപ്പും പതിവായി; ക്രമസമാധാനം തകർന്നു; തോക്ക് ലൈസൻസ് നൽകുന്നതിന് നിയന്ത്രണവും നിബന്ധനയും ഏർപ്പെടുത്തി പഞ്ചാബ് സർക്കാർ

Gun licenses banned in Punjab

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 07:48 pm IST
FacebookTwitterWhatsAppTelegram

അമൃത്സർ: പഞ്ചാബിൽ തോക്കുപയോഗിച്ചുള്ള അക്രമങ്ങൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ പുതിയ തോക്ക് ലൈസൻസ് നൽകുന്നതിന് നിയന്ത്രണവും നിബന്ധനയും ഏർപ്പെടുത്തി. ലൈസൻസ് നൽകിയാൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ അത് പുനപരിശോധനയ്‌ക്ക് വിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും ലൈസൻസ് തുടരണമോയെന്ന് തീരുമാനിക്കുക. ജില്ലാ കളക്ടർ നേരിട്ട് പരിശോധിച്ച് അനുമതി നൽകിയാൽ മാത്രമേ ഇനി പുതിയ ലൈസൻസ് ലഭ്യമാകൂവെന്നും സർക്കാർ അറിയിച്ചു.

പൊതുസ്ഥലത്ത് തോക്ക് പ്രദർശിപ്പിക്കുന്നതും പൂർണമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ ആഘോഷങ്ങൾക്കിടെ വെടിവെപ്പ് നടത്തുന്നത് ഒത്തുകൂടുന്നവരുടെ ജീവന് ഭീഷണിയാകുമെന്നതിനാൽ ഇതും നിരോധിച്ചു. ഇനി ആഘോഷങ്ങൾക്കിടെ അനാവശ്യമായി തോക്ക് ഉപയോഗിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

സംസ്ഥാനത്ത് ക്രമസമാധാന നില അവതാളത്തിലായതു സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളിൽ നിന്നും രൂക്ഷ വിമർശനമുയർന്നതോടെയാണ് ഭഗവന്ത്മൻ സർക്കാർ പുതിയ തീരുമാനങ്ങളുമായി എത്തിയത്. തോക്ക് സംസ്‌കാരത്തെയും, അക്രമത്തെയും, ആയുധങ്ങളുടെ പൊതു പ്രദർശനത്തെയുമെല്ലാം മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള പാട്ടുകളും സർക്കാർ നിരോധിച്ചിട്ടുണ്ട്. ഏതെങ്കിലും സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും സർക്കാർ നിർദേശം നൽകി.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ പ്രധാനപ്പെട്ട മൂന്ന് ആക്രമണങ്ങളായിരുന്നു പഞ്ചാബിൽ നടന്നത്. മെയ് 29ന് പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലെ കൊല്ലപ്പെട്ടു. നവംബർ 4ന് ശിവസേന നേതാവ് സുധീർ സൂരി വധിക്കപ്പെട്ടു. നവംബർ 10ന് ദേരാ സച്ച സൗദ അനുയായി പർദീപ് സിംഗും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെ ചോദ്യം ചെയ്ത് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

ഈ സാഹചര്യത്തിലാണ് ആയുധങ്ങൾ കൈവശം വെക്കുന്നതിലും ലൈസൻസ് നൽകുന്നതിലും പുതിയ ഉത്തരവുമായി സർക്കാർ എത്തിയത്. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ആയുധങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുയോഗങ്ങൾ, ആരാധനാലയങ്ങൾ, വിവാഹ ചടങ്ങുകൾ, മറ്റ് പരിപാടികൾ എന്നിവിടങ്ങളിൽ ആയുധങ്ങൾ കൈവശം വെക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു.

നിലവിൽ ആയുധ ലൈസൻസ് കൈവശം വെച്ചിരിക്കുന്നവരുടെയെല്ലാം പുനഃപരിശോധന നടത്തും.  അയോഗ്യരായവർക്ക് നൽകിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്തണമെന്നാണ് സർക്കാർ നിർദേശം. തെറ്റായ രീതിയിൽ കൈവശപ്പെടുത്തിയ ആയുധ ലൈസൻസ് റദ്ദാക്കുന്നതാണ്. വരും ദിവസങ്ങളിൽ വിവിധയിടങ്ങളിൽ മിന്നൽ പരിശോധന അടക്കം നടത്തുമെന്നും ഉത്തരവിൽ പറയുന്നു.

 

Tags: punjabgun license
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies