ലക്നൗ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കൊലപ്പെടുത്തി യുവാവ്.സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഷെഹ്സാദിനെ പോലീസ് പിടികൂടി. കാമുകനെ കാണാൻ ഹൈദരാബാദിൽ നിന്ന് ഉത്തർപ്രദേശിലെത്തിയതായിരുന്നു യുവതി.
ഫേസ്ബുക്കിലൂടെ അടുപ്പത്തിലായ യുവതിയും ഷെഹ്സാദും ഇടക്കിടെ കാണാറുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച യുവതി കാമുകനെ കാണാനായി ഹൈരാബാദിൽ നിന്ന് യുപിയിലെത്തി. പിന്നാലെ വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ യുവാവ് ഇതിന് വിസമ്മതിക്കുകയായിരുന്നു
ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും യുവതിയെ ഇഷ്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.യുവതിയുടെ മൃതദേഹം സമീപത്തുള്ള സെക്യൂരിറ്റി എജൻസി ഓഫീസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയുടെ കയ്യിലുണ്ടായിരുന്ന ഐഡികാർഡിൽ നിന്നാണ് യുവാവിനെ തിരിച്ചറിഞ്ഞത്. ഷെഹ്സാദിനെ സഹായിച്ച സുഹൃത്തുക്കളായ രണ്ടുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. കടുത്ത മദ്യപാനിയായ ഷെഹ്സാദ് വർഷങ്ങൾക്ക് മുൻപ് ഭാര്യയെ മൊഴിചൊല്ലിയിരുന്നു. പിന്നീടാണ് യുവതിയുമായി ബന്ധം ആരംഭിച്ചത്.
Comments