കശ്മീരിലെ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ വധഭീഷണിയുമായി തുർക്കിയിലെ ഭീകര സംഘടനകളും; ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ടു; അന്വേഷണം ശക്തമാക്കി പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിലെ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ വധഭീഷണിയുമായി തുർക്കിയിലെ ഭീകര സംഘടനകളും; ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ടു; അന്വേഷണം ശക്തമാക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 06:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കശ്മീരിലെ മാദ്ധ്യമപ്രവർത്തകർക്ക് നേരെ വധഭീഷണി ഉയർത്തുന്നതിന് പിന്നിൽ തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദികളെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. തുർക്കിയിൽ നിന്ന് പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വായ്ബ ഭീകരൻ മുക്താർ ബാബയാണ് ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നിലെന്നാണ് കണ്ടെത്തൽ. സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നവരുടെ പട്ടികയാണ് ഇവർ പുറത്തുവിട്ടത്. ഹിറ്റ് ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെ യുഎപിഎ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കശ്മീരിൽ ഇന്ത്യൻ സർക്കാരിനും സൈന്യത്തിനുമെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തി യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നയാളാണ് മുക്താർ ബാബ. അടിക്കടി ഇയാൾ പാകിസ്താൻ സന്ദർശിക്കാറുണ്ട്. ലഷ്‌കർ ഇ ത്വായ്ബയുടെ അനുബന്ധ സംഘടനയായ ദി റെസിസ്റ്റൻസ് ഫോഴ്‌സിലേക്കാണ് ഇയാൾ യുവാക്കളെ റിക്രൂട്ട് ചെയ്യാറുള്ളത്.

ശ്രീനഗർ സ്വദേശിയായ ബാബ ഭീകര പ്രവർത്തനങ്ങളിലേർപ്പെട്ട് തുർക്കിയിലേക്ക് കടന്നുകളയുകയായിരുന്നു. കശ്മീരിലെ പ്രാദേശിക മാദ്ധ്യമപ്രവർത്തകർ പോലും ഇയാളുടെ ചാരന്മാരാണ്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാബ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

1990 കളിൽ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുമായാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇയാൾ ഇവിടെ നിന്നും എകെ 47 റൈഫിളുകൾ മറ്റ് ഭീകര സംഘടനകൾക്ക് മറിച്ച് വിൽക്കുന്നുവെന്ന് കണ്ടെത്തിയതോടെ ബാബയെ സംഘടന പുറത്താക്കുകയായിരുന്നു.

തുടർന്നാണ് മസ്രത്ത് ആലം നയിക്കുന്ന മുസ്ലീം ലീഗുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. കശ്മീരിൽ മാദ്ധ്യമപ്രവർത്തകനായി ഏറെ നാൾ പ്രവർത്തിച്ചിരുന്ന ഇയാൾ താഴ്‌വരയിലെ മാദ്ധ്യമപ്രവർത്തകരെ പാകിസ്താൻ അനുകൂലമായി പ്രവർത്തിക്കാൻ നിർബന്ധിക്കുകയും ഇതിലൂടെ ജനങ്ങളുടെ മനസിൽ ഭിന്നത വരുത്തുകയും ചെയ്യുന്നു. പാകിസ്താൻ ചാര സംഘടനകളുമായി ഇയാൾക്ക് അടുപ്പമുണ്ടെന്നും നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തിൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ ഉയരുന്ന വധഭീഷണികൾ വർദ്ധിച്ചതോടെ സുരക്ഷാ സേനയും പോലീസും അതീവ ജാഗ്രതയിലാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഭീഷണി ഉയരുന്നത്. ഇത്തരം വാർത്തകളിൽ വീണ് പോകരുതെന്നും സഹപ്രവർത്തകരുടെ സുരക്ഷ കണക്കിലെടുത്ത് ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും ശ്രീനഗർ പോലീസ് അറിയിച്ചു. മറ്റുള്ളവരെ ഭയപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. ജമ്മു കശ്മീരിലെ മാദ്ധ്യമ സ്വാതന്ത്ര്യം നശിപ്പിക്കുന്നവർക്കെതിരെ പോരാടണമെന്നും പോലീസ് അഭ്യർത്ഥിക്കുന്നുണ്ട്.

Tags: KashmirTerroristshitlist
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies