പെരുമ്പാമ്പ് ഇര പിടിക്കുന്ന വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പതിവായി പ്രത്യക്ഷപ്പെടാറുണ്ട്. എന്നിരുന്നാലും അത്തരം വീഡിയോകൾ നാം ശ്രദ്ധാപൂർവ്വം വീക്ഷിക്കും. പെരുമ്പാമ്പുകളുടെ പിടിൽ പെടുന്ന ഇരകളുടെ ദയനീയാവസ്ഥ കാണുമ്പോൾ അവ രക്ഷപ്പെട്ടിരുന്നുവെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. പെരുമ്പാമ്പിന്റെ പിടിയിൽപ്പെട്ട ഒരു ആടിനെ ഗ്രാമത്തിലെ മൂന്ന് കുട്ടികൾ രക്ഷിക്കുന്നതാണ് വീഡിയോയിൽ.
പെരുമ്പാമ്പുകൾ ഇരകളെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് ചെയ്യുന്നത്. ശേഷം ഇരയെ അവ സാവകാശം വിഴുങ്ങുകയും ചെയ്യും. വീഡിയോയിൽ ഒരു ആട്ടിൻകുട്ടിയെ പെരുമ്പാമ്പ് വരിഞ്ഞു മുറുക്കുകയാണ്. പാമ്പ് അതിന്റെ സകല ശക്തിയും ഉപയോഗിച്ച് ആട്ടിൻകുട്ടിയുടെ ശരീരത്തിൽ ചുറ്റിപിണഞ്ഞ് മുറുക്കുന്നു. വേദന സഹിക്കാനാവാതെ ആട് കരയുന്നതും വീഡിയോയിൽ കാണാം.
പരിഭ്രാന്തിയിലായ ആട് അലറി കരയുകയാണ്. എങ്ങനെ എങ്കിലും പെരുമ്പാമ്പിന്റെ പിടുത്തം വിടുവിക്കാൻ ആട് ശ്രമിക്കുന്നു. പ്രാണ രക്ഷാർത്ഥമുള്ള അതിന്റെ കരച്ചിൽ കേട്ട് അവിടേയ്ക്ക് വന്ന മൂന്ന് കുട്ടികൾ ആടിനെ രക്ഷിക്കാൻ തയ്യാറാകുകയാണ്. യാതൊരു ഭയവും കൂടാതെ പാമ്പിനെ കുട്ടികൾ വലിക്കുകയും ആടിനെ മോചിപ്പിക്കുകയും ചെയ്യുന്നു. പിടി വിട്ടതോടെ ആട് ഓടി രക്ഷപ്പെടുന്നതും കുട്ടികൾ പാമ്പിനെ എടുത്ത് നടന്നു പോകുന്നതും വീഡിയോയിൽ ദൃശ്യമാകും.
Comments