റെയിൽ പദ്ധതി നടത്തിക്കില്ലെന്ന് താക്കീത് ചെയ്തതാണ്; കോൺ​ഗ്രസ് കാരണമാണ് സിലവർ ലൈൻ ഉപേക്ഷിച്ചതെന്ന വാദവുമായി കെ.സുധാകരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റെയിൽ പദ്ധതി നടത്തിക്കില്ലെന്ന് താക്കീത് ചെയ്തതാണ്; കോൺ​ഗ്രസ് കാരണമാണ് സിലവർ ലൈൻ ഉപേക്ഷിച്ചതെന്ന വാദവുമായി കെ.സുധാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 08:47 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചുവെന്ന വാർത്തയ്‌ക്ക് പിന്നാലെ അവകാശവാദം ഉന്നയിച്ച് കോൺ​ഗ്രസ്. കോൺഗ്രസ് നയിച്ച ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിലാണ് സർക്കാർ മുട്ടുമടക്കിയതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ വാദിച്ചു. പിണറായി വിജയനും കുടുംബത്തിനും കോടികൾ കട്ടുമുടിക്കാനുള്ള അഴിമതി റെയിൽ പദ്ധതി ഈ മണ്ണിൽ നടത്തിക്കില്ലെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് താക്കീത് ചെയ്തതാണ്. കോൺഗ്രസ് നയിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ മുമ്പിൽ പിണറായി വിജയൻ മുട്ടുമടക്കുന്നുവെന്നത് ജനാധിപത്യത്തിന്റെ വിജയമാണ്. പോലീസിന്റെ ലാത്തിക്കും ബൂട്ടിനും മുന്നിൽ നെഞ്ചുറപ്പോടെ നിന്ന് പൊരുതിയ കോൺ​ഗ്രസ് പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ എന്നാണ് കെ.സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

അതേസമയം, സിൽവർ ലൈൻ പദ്ധതിക്കെതിരെ ആദ്യം സമരത്തിനിറങ്ങിയത് ബിജെപിയാണ്. ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും കെ-റെയിൽ പദ്ധതിക്കെതിരെ ബോധവൽക്കരണവുമായി രം​ഗത്തു വന്നു. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ മുന്നിൽ നിന്നു കൊണ്ടാണ് ബിജെപി സമരമുഖത്തേയ്‌ക്ക് ഇറങ്ങിയത്. പദ്ധതി തട്ടിപ്പ് ആണെന്നും അഴിമതിക്ക് വഴി വെക്കുന്നതാണെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിച്ചത് ബിജെപിയാണ്. ജനം ടിവിയാണ് ആദ്യമായി സിൽവർ ലൈനിനെതിരെ ‘ജനസഭ’യുമായി രം​ഗത്തു വന്നത്. ജനം ടിവി തുടങ്ങി വെച്ച ക്യാമ്പെയ്ൻ പിന്നീട് മറ്റ് മാദ്ധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.

സിൽവർ ലൈൻ കേരളത്തിൽ നടപ്പാകില്ലെന്നാണ് ബിജെപി തുടക്കം മുതൽ പറഞ്ഞത്. കേന്ദ്രമന്ത്രി വി.മുരളീധരൻ അടക്കമുള്ളവർ വീടുകൾ കയറി കെ-റെയിൽ പദ്ധതിയുടെ പ്രശ്നങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിവരിച്ചു. ബിജെപി പദ്ധതിക്കെതിരെ എടുത്ത നയത്തിന്റെ വിജയമാണ് സിൽവർ ലൈനിൽ നിന്നും സർക്കാരിന് പിൻമാറേണ്ടി വന്നതെന്ന് ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ പദ്ധതിക്ക് അനുമതി നൽകാത്തതാണ് പിണറായി സർക്കാരിനെ പദ്ധതി നടപ്പാക്കുന്നതിൽ നിന്നും പിന്നോട്ട് വലിച്ചത്. പലവട്ടം ചർച്ച ചെയ്തുവെങ്കിലും പദ്ധതിക്ക് പച്ചക്കൊടി കാണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിരുന്നില്ല.

Tags: CongressBJPK SUDHAKARANk railSILVER LINE
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies