ബംഗാളിൽ വീണ്ടും തമ്മിൽ തല്ലി തൃണമൂൽ കോൺഗ്രസ്; സംഘർഷത്തിനിടെ പോലീസുകാരന് വെടിയേറ്റു; മുഴുവൻ സാമൂഹ്യവിരുദ്ധരും തൃണമൂൽ കോൺഗ്രസിലെന്ന് ബിജെപി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിൽ വീണ്ടും തമ്മിൽ തല്ലി തൃണമൂൽ കോൺഗ്രസ്; സംഘർഷത്തിനിടെ പോലീസുകാരന് വെടിയേറ്റു; മുഴുവൻ സാമൂഹ്യവിരുദ്ധരും തൃണമൂൽ കോൺഗ്രസിലെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 04:40 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീണ്ടും തമ്മിൽ തല്ലി തൃണമൂൽ കോൺഗ്രസ്. ഇരു വിഭാഗം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പോലീസുകാരന് വെടിയേറ്റു. നോർത്ത് 24 പർഗനാസ് ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.

ബഷീർഹട്ടിലായിരുന്നു ഇരു വിഭാഗം പ്രവർത്തകർ തമ്മിൽ തല്ലിയത്. നേരത്തെയുണ്ടായിരുന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് വിവരം. സംഘർഷം ഉണ്ടായതറിഞ്ഞ് പരിഹരിക്കാൻ എത്തിയതായിരുന്നു പോലീസ് സംഘം. ഇതിനിടെ തൃണമൂൽ പ്രവർത്തകരിലാരോ വെടിയുതിർക്കുകയായിരുന്നു.

പോലീസ് കോൺസ്റ്റബിളായ പ്രഭാത് സർക്കാരിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ച ബംഗാളിലെ ബിർഭൂമിൽ ഇരു വിഭാഗം തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 44 പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ മുഴുവൻ സാമൂഹ്യവിരുദ്ധരും തൃണമൂൽ കോൺഗ്രസിലാണ് ചേർന്നിരിക്കുന്നതെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു. ഇവരെ ഒന്ന് തൊടാൻ പോലും പോലീസിന് ധൈര്യമില്ല. തൃണമൂൽ കോൺഗ്രസ് നേതാക്കളെ ജയിപ്പിക്കുക മാത്രമാണ് പോലീസുകാരുടെ ഉത്തരവാദിത്വം. ഇതിനിടയിൽ തങ്ങളുടെ കൂട്ടത്തിൽ ജീവൻ നഷ്ടപ്പെടുന്ന സഹപ്രവർത്തകരെക്കുറിച്ച് ഓർക്കാൻ ഇവർക്ക് നേരമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Tags: AttackTMCClash
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies