'അവൻ എന്നെ കൊല്ലും, എന്നെ അടിക്കുന്നതൊക്കെ അവന്റെ വീട്ടുകാർക്കും അറിയാം'; രണ്ട് വർഷം മുൻപ് അഫ്താബിനെതിരെ ശ്രദ്ധ പോലീസിൽ പരാതി നൽകിയിരുന്നുവെന്ന് സുഹൃത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അവൻ എന്നെ കൊല്ലും, എന്നെ അടിക്കുന്നതൊക്കെ അവന്റെ വീട്ടുകാർക്കും അറിയാം’; രണ്ട് വർഷം മുൻപ് അഫ്താബിനെതിരെ ശ്രദ്ധ പോലീസിൽ പരാതി നൽകിയിരുന്നുവെന്ന് സുഹൃത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 12:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാമുകൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ മൃതദേഹം പല കഷണങ്ങളാക്കി പല ഭാഗങ്ങളിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്‌ട്രയിൽ സ്വന്തം നാടായ വസെയിൽ വച്ച് അഫ്താബ് പൂനാവാലയ്‌ക്കെതിരെ രണ്ട് വർഷം മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന ഫ്‌ളാറ്റിൽ വച്ച് ശ്രദ്ധയ്‌ക്ക് നിരന്തരമായി മർദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ശ്രദ്ധ പോലീസിൽ പരാതി നൽകിയത്.

അഫ്താബിന്റെ അക്രമാസക്തമായ പെരുമാറ്റത്തെകുറിച്ച് അയാളുടെ വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അഫ്താബിന്റെ മാതാപിതാക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. സഹപ്രവർത്തകരിൽ ഒരാളോടാണ് പരാതി നൽകിയ വിവരം ശ്രദ്ധ പറയുന്നത്. അഫ്താബിന്റെ മർദ്ദനത്തിൽ ശ്രദ്ധയുടെ മുഖത്തിന് മുറിവേറ്റിരുന്നു. ഈ ഫോട്ടോയും അയച്ച് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ കൂടുതൽ പരിക്കുകൾ ഏറ്റ നിലയിൽ ശ്രദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിന് പിന്നാലൊണ് അഫ്താബ് കൊല്ലാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ശ്രദ്ധ പരാതി നൽകുന്നത്. ‘ അവൻ എന്നെ ശ്വാസം മുട്ടിച്ച് കൊല്ലാനാണ് നോക്കിയത്. എന്നെ കൊല്ലും എന്ന് എപ്പോഴും പറയും. കൊന്ന് കഷണങ്ങളാക്കി എറിഞ്ഞു കളയുമെന്നാണ് എപ്പോഴും പറയുന്നത്. ഇതുപോലെ മർദ്ദിക്കാൻ തുടങ്ങിയിട്ട് ആറ് മാസമായി. പക്ഷേ പരാതി നൽകാൻ ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നൽകുന്നത്.

അഫ്താബ് മർദ്ദിക്കുന്നതിനെ കുറിച്ചും കൊല്ലാൻ ശ്രമിക്കുന്നതിനെ കുറിച്ചുമെല്ലാം അവന്റെ മാതാപിതാക്കൾക്ക് അറിയാം. ഞങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നതെന്നും അവർക്കറിയാം. ഇനി അയാളോടൊപ്പം ജീവിക്കാൻ താത്പര്യമില്ല. എന്നെ അയാൾ എപ്പോൾ വേണമെങ്കിലും കൊല്ലാൻ ശ്രമിച്ചേക്കാമെന്നും’ പരാതിയിൽ പറയുന്നുണ്ട്. എന്നാൽ എത്ര നാൾ അവർ പിരിഞ്ഞ് താമസിച്ചിരുന്നു എന്ന കാര്യം വ്യക്തമല്ലെന്നാണ് സുഹൃത്ത് പറയുന്നത്. പ്രശ്‌നങ്ങൾ പരിഹരിച്ച് ഇരുവരും ഒരുമിച്ച് ജിവിക്കാൻ തുടങ്ങുകയായിരുന്നുവെന്നും സുഹൃത്ത് ചൂണ്ടിക്കാണിക്കുന്നു.

Tags: delhi policesradha murder
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies