വിർജീനിയ: അമേരിക്കയിലുണ്ടായ വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. യുഎസിലെ വിർജീനിയയിലുള്ള ചെസാപീകെയിലാണ് സംഭവം. മേഖലയിൽ സ്ഥിതിചെയ്യുന്ന വാൾമാർട്ട് ഡിപ്പാർട്ട്മെന്റ് സ്റ്റോറിലേക്ക് അതിക്രമിച്ച് കയറിയ അക്രമി ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കൊളറാഡോയിലെ ഒരു നിശാക്ലബ്ബിൽ വെടിവെപ്പ് നടന്നിരുന്നു. സ്വവർഗാനുരാഗികൾ എത്തിയ നിശാപാർട്ടിക്കിടെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെന്ന് കരുതുന്നയാൾ അറസ്റ്റിലായിട്ടുണ്ട്.
Comments