വിഴിഞ്ഞം സമരക്കാരെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നത് തീക്കളി; യുഡിഎഫ് അതിനെ നേരിടും; അഹമ്മദ് ദേവർ കോവിൽ രാജി വെയ്ക്കണമെന്നും കെ.സുധാകരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഴിഞ്ഞം സമരക്കാരെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നത് തീക്കളി; യുഡിഎഫ് അതിനെ നേരിടും; അഹമ്മദ് ദേവർ കോവിൽ രാജി വെയ്‌ക്കണമെന്നും കെ.സുധാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 06:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരെ അടിച്ചൊതുക്കാൻ സമ്മതിക്കില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. വിഴിഞ്ഞത്ത് നടന്ന അനിഷ്ട സംഭവങ്ങളെ വർ​ഗീയ സംഘർഷമാണെന്ന തരത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ നടത്തിയ പ്രതികരണം പ്രതിഷേധമാർഹമാണ്. ഒരു ജനകീയ സമരത്തിന് വർ​ഗീയ ചാപ്പ പതിച്ചു കൊടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം ആണ്. വിഴിഞ്ഞം സമരത്തെ ചോരയിൽ മുക്കി കൊല്ലാൻ വേണ്ടി വർ​ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം എങ്കിൽ കോൺഗ്രസ്സ് പാർട്ടിയും യുഡിഎഫും അതിനെ നേരിടുമെന്ന് സുധാകരൻ പറഞ്ഞു.

സമരം ചെയ്യുന്നവരെ അവരുടെ ജാതിയുടെയും മതത്തിന്റെയും പേരിൽ മുദ്ര കുത്തുകയും വ്യത്യസ്‌ത സമുദായങ്ങളെ തമ്മിൽ അടിപ്പിക്കുന്ന പ്രസ്താവനകൾ ഇറക്കുകയും ചെയ്ത് “ആധുനിക ഭിന്നിപ്പിച്ചു ഭരിക്കൽ നയം ” നടപ്പാക്കാൻ സിപിഎമ്മും, ഇടതു മുന്നണി നേതാക്കളും ശ്രമിക്കുന്നത് ആദ്യമല്ല. 1950 ഫെബ്രുവരി 28-ന് എറണാകുളം ജില്ലയിലെ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ച് രണ്ടു പൊലീസുകാരെ ക്രൂരമായി വധിക്കുകയും പോലീസ് സ്റ്റേഷനിലെ തോക്കുകൾ എടുത്തു കൊണ്ട് പോവുകയും ചെയ്തവർ ആണ് കമ്യൂണിസ്റ്റ് പാർട്ടിക്കാർ. ഇപ്പോൾ സിപിഎമ്മിന് പോലീസ് സ്റ്റേഷൻ ആക്രമണമൊക്കെ തെറ്റാണെന്ന് തിരിച്ചറിവ് കിട്ടിയെങ്കിൽ അത് സിപിഎമ്മിന് സാമാന്യ ബുദ്ധി കിട്ടാൻ മുക്കാൽ നൂറ്റാണ്ട് കാത്തിരിക്കണമെന്നതിന്റെ തെളിവാണ്.

ഇന്ന് കാണുന്ന എല്ലാ വികസനങ്ങളുടെ പിന്നിലും ജനങ്ങളുടെ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രതിഷേധക്കാരോട് സംസാരിച്ചും സമവായത്തിൽ എത്തിയുമാണ് യുഡിഎഫ് സർക്കാരുകൾ കേരളത്തിൽ വികസന പെരുമഴ പെയ്യിപ്പിച്ചത്. സമരം ചെയ്യുന്നവർ ഉയർത്തുന്ന ആശങ്കകൾ പോലീസിനെ ഉപയോഗിച്ച് നേരിടുന്നത് തീക്കളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നൽകുകയാണ്. എത്രയും പെട്ടെന്ന് സമരക്കാരുമായി സംസാരിച്ച് സംഘർഷം ഒഴിവാക്കാൻ സർക്കാർ തയ്യാറാകണം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി അഹമ്മദ് ദേവർ കോവിലിനെ അടിയന്തിരമായി മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും കെ.സുധാകരൻ പറഞ്ഞു.

 

Tags: CongressCPMPinarayi VijayanudfK SUDHAKARANVIZHINJAM PORTvizhinjam strike
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies