''പ്രഭാസുമായുള്ള പ്രണയം''; നിലപാട് വ്യക്തമാക്കി നടി കൃതി സനോൻ; തുറന്നുപറച്ചിൽ ഇൻസ്റ്റഗ്രാമിലൂടെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

”പ്രഭാസുമായുള്ള പ്രണയം”; നിലപാട് വ്യക്തമാക്കി നടി കൃതി സനോൻ; തുറന്നുപറച്ചിൽ ഇൻസ്റ്റഗ്രാമിലൂടെ..

Kriti Sanon On Those Prabhas Rumours

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 12:05 pm IST
Facebook
Twitter
WhatsAppTelegram

ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയപ്പെട്ടതായി മാറിയ നടനാണ് പ്രഭാസ്. ഇന്ത്യ മുഴുവനും നിരവധി ആരാധകരാണ് നടനുള്ളത്. അവിവാഹിതനായി തുടരുന്ന പ്രഭാസിനെക്കുറിച്ച് പലതവണ ഗോസിപ്പുകൾ ഉയർന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി പുറത്തുവന്ന ഗോസിപ്പ് നടി കൃതി സനോനുമായിട്ടുള്ളതാണ്.

ആദിപുരുഷ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അന്നുമുതൽ ഗോസിപ്പുകളും ആരംഭിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഡേറ്റിങ്ങിലാണെന്നും വാർത്തകൾ വരാൻ തുടങ്ങി. ഗോസിപ്പുകൾ പരിധി വിട്ടതോടെ നടി കൃതി തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.

ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഗോസിപ്പുകളാണ് പരക്കുന്നതെന്ന് കൃതി പ്രതികരിച്ചു.
”ഇത് പ്രണയവുമല്ല, പിആർ വർക്കുമല്ല. ബെഡിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് റിയാലിറ്റി ഷോയിലെത്തിയപ്പോൾ വരുൺ ധവാൻ തമാശയ്‌ക്കായി പറഞ്ഞ കാര്യങ്ങളാണ് ഇത്ര വലിയ ഗോസിപ്പായി മാറിയത്. അടുത്തതായി ഏതെങ്കിലും പോർട്ടലിൽ വിവാഹ തീയതി കൂടി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇക്കാര്യം വ്യക്തമാക്കുകയാണ്. പ്രചരിക്കുന്ന ഗോസിപ്പുകളെല്ലാം അടിസ്ഥാന രഹിതമാണ്. ” കൃതി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു.

റിയാലിറ്റി ഷോയിൽ വരുൺ ധവാനും കൃതിയും എത്തിയപ്പോൾ കരൺ ജോഹർ ചോദിച്ച ഒരു ചോദ്യത്തിന് നൽകിയ മറുപടിയാണ് ഗോസിപ്പുകൾക്ക് ആക്കം കൂട്ടിയത്. ബോളിവുഡിലെ മിടുക്കികളും അവിവാഹിതരുമായ നടിമാർ ആരൊക്കെയാണെന്ന് വരുണിനോട് ചോദിച്ചു. പലരുടെയും പേരുകൾ നടൻ പറഞ്ഞുവെങ്കിലും കൃതിയുടെ പേര് പറഞ്ഞില്ല. കൃതിയെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് കരൺ ചോദിച്ചപ്പോൾ, ‘കൃതിയുടെ പേര് ഈ ലിസ്റ്റിൽ ഇല്ല. കാരണം അവളുടെ ഹൃദയത്തിൽ ഒരാളുണ്ട്. അയാൾ ദീപികയുടെ കൂടെ ഇപ്പോൾ മുംബൈയിൽ അഭിനയിക്കുകയാണ്’ എന്ന് വരുൺ പറഞ്ഞു. ഇതോടെ കൃതിയും പ്രഭാസും തമ്മിൽ പ്രണയത്തിലാണെന്ന് ആരാധകർ ഉറപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി കൃതി സനോൻ എത്തിയത്.

Tags: PrabhasKriti Sanon
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies