ഭാര്യയുടെ പേരിൽ 1.90 കോടിയുടെ ഇൻഷുറൻസെടുത്തു; വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി, അപകടമെന്ന് വരുത്തി തീർക്കാൻ ശ്രമം; ഭർത്താവും സംഘവും അറസ്റ്റിൽ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയുടെ പേരിൽ 1.90 കോടിയുടെ ഇൻഷുറൻസെടുത്തു; വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി, അപകടമെന്ന് വരുത്തി തീർക്കാൻ ശ്രമം; ഭർത്താവും സംഘവും അറസ്റ്റിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 05:07 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഭാര്യയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. 1.90 കോടി രൂപയുടെ ഇൻഷുറൻസ് തുകയ്‌ക്ക് വേണ്ടിയാണ് കൊല നടത്തിയത്. രാജസ്ഥാനിലാണ് സംഭവം. ബൈക്കിൽ പോകവേ എസ്‌യുവി ഇടിപ്പിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ മഹേഷ്ചന്ദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ വാഹനാപകടമാക്കി തീർക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറംലോകമറിഞ്ഞത്. കഴിഞ്ഞ ഒക്ടോബർ 5-നായിരുന്നു സംഭവം. ഭർത്താവായ മഹേഷ് ചന്ദിന്റെ നിർദേശപ്രകാരം ഭാര്യ ഷാലുവും ബന്ധുവായ രാജുവും ഒന്നിച്ച് ക്ഷേത്രത്തിൽ പോകുന്ന സമയത്താണ് എസ്‌യുവി ഇവരെ ഇടിച്ചത്. ഷാലു സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ബന്ധുവായ രാജു ചികിത്സയിൽ ഇരിക്കവേയാണ് മരിച്ചത്.

അപകട മരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പിന്നീട് മഹേഷ് ചന്ദ് ഭാര്യ ഷാലുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞു. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള മുകേഷ് സിംഗ് എന്നയാളുമായി ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. പത്ത് ലക്ഷം രൂപയാണ് പ്രതിഫലമായി മുകേഷ് ആവശ്യപ്പെട്ടത്. മുൻകൂറായി 5.5 ലക്ഷം രൂപ നൽകി. മറ്റ് കൂട്ടുപ്രതികളും ഇവർക്കൊപ്പമുണ്ടായിരുന്നു.

മഹേഷ് ചന്ദ് തന്നെയാണ് ഷാലുവിന്റെ പേരിൽ 40 വർഷത്തെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പ്ലാനിൽ പോളിസിയെടുത്തത്. തന്റെ ആഗ്രഹപൂർത്തീകരണത്തിനായി ഹനുമാൻ ക്ഷേത്രത്തിൽ പോകുന്ന സമയത്തായിരുന്നു അപകടം. ഇവരെ പിന്തുടർന്ന് വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ മഹേഷിന് പുറമേ മറ്റ് രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്. കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Tags: JAIPURinsurance
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies