‘വാർ‘ ഓഫ് സൈഡുകൾ വിവാദമാകുന്നു; ഗ്രീസ്മാന്റെ ഗോളിൽ അവകാശവാദമുന്നയിച്ച് ഫ്രാൻസ് ഫിഫക്ക് പരാതി നൽകി- France against VAR Off Side Call
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘വാർ‘ ഓഫ് സൈഡുകൾ വിവാദമാകുന്നു; ഗ്രീസ്മാന്റെ ഗോളിൽ അവകാശവാദമുന്നയിച്ച് ഫ്രാൻസ് ഫിഫക്ക് പരാതി നൽകി- France against VAR Off Side Call

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 09:31 pm IST
FacebookTwitterWhatsAppTelegram

ദോഹ: ടുണീഷ്യയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ, മത്സരത്തിലെ വാർ ഓഫ് സൈഡ് തീരുമാനത്തിനെതിരെ ഫിഫക്ക് പരാതി നൽകി ലോക ചാമ്പ്യന്മാരായ ഫ്രാൻസ്. ടുണീഷ്യയുടെ ഗോളിന് മറുപടിയായി, മത്സരത്തിന്റെ അവസാന നിമിഷമായിരുന്നു ഫ്രാൻസിനായി ഗ്രീസ്മാൻ ഗോൾ നേടിയത്. സമനില ഗോൾ നേടിയതിന്റെ ആഘോഷം ഫ്രഞ്ച് കളിക്കാർ ആസ്വദിക്കുന്നതിനിടെയായിരുന്നു, വാറിലൂടെ റഫറി ഓഫ് സൈഡ് വിളിച്ചത്.

ഓഫ് സൈഡ് തീരുമാനത്തിലൂടെ, ഫ്രാൻസിന് ഗോൾ നിഷേധിക്കപ്പെട്ടു. ഇതോടെ, ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ, ടുണീഷ്യ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിക്കുകയും ചെയ്തു.

എന്നാൽ വാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഫ്രഞ്ച് ഫുഡ്ബോൾ ഫെഡറേഷന്റെ നിലപാട്. ഗ്രീസ്മാന്റെ ഗോൾ ഓഫ് സൈഡ് ആയിരുന്നില്ല എന്നും അവർ ശക്തമായി വാദിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി, ഗോൾ അനുവദിച്ചു കിട്ടണമെന്നും മത്സരഫലം ന്യായമായി തിരുത്തപ്പെടണമെന്നും ഫ്രാൻസ് ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങൾ ഉന്നയിച്ച്, ഫിഫക്ക് പരാതി നൽകിയതായി ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അതേസമയം, മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയെങ്കിലും ടുണീഷ്യ നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡെന്മാർക്കിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയതോടെയാണ് ടുണീഷ്യയുടെ വഴിയടഞ്ഞത്. ജയത്തോടെ ഓസ്ട്രേലിയ ഗ്രൂപ്പിൽ രണ്ടാമതായപ്പോൾ, ടുണീഷ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തോറ്റെങ്കിലും ഫ്രാൻസ് നേരത്തേ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. അൻപത്തിയെട്ടാം മിനിറ്റിൽ ക്യാപ്ടൻ വഹീബ് ഖസ്രിയുടെ വകയായിരുന്നു ടുണീഷ്യയുടെ വിജയ ഗോൾ.

നേരത്തേ തന്നെ ഫിഫ അംഗീകാരം നൽകിയിരുന്നെങ്കിലും, ഈ ലോകകപ്പിലാണ് വാർ (Video Assistant Referees) സംവിധാനം വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. പല മത്സരങ്ങളുടെയും ഗതി നിർണ്ണയിച്ചത് വാറിലൂടെ നിഷേധിക്കപ്പെട്ട ഗോളുകളും, തീരുമാനിക്കപ്പെട്ട പെനാൽറ്റികളുമായിരുന്നു.

വാറിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തുണ്ട്. ഫുട്ബോളിൽ തീരുമാനങ്ങൾ കൂടുതൽ കൃത്യമാകാൻ വാർ സഹായിക്കുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, കളിയുടെ കാൽപ്പനിക അനിശ്ചിത്വം യാന്ത്രികതയ്‌ക്ക് വഴിമാറും എന്നാണ് മറുപക്ഷത്തിന്റെ വാദം.

Tags: francetunisiaqatarFIFA 2022
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies