തന്റെ ഓരോ ചലനങ്ങളും സോഷ്യൽ മീഡിയിലൂടെ ആരാധകർക്ക് പങ്കുവെയ്ക്കുന്ന ഒരു സൂപ്പർ സ്റ്റാർ ഉണ്ടെങ്കിൽ അത് മലയാളികളുടെ സ്വന്തം ലാലേട്ടനാണ്. വർക്ക് ഔട്ട് ചെയ്യുന്നതും, പാചകം ചെയ്യുന്നതും, വീടിനുള്ളിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുമടക്കം മോഹൻലാൽ തന്റെ ആരാധകരുമായി പങ്കുവെയ്ക്കുന്നു. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ക്യൂട്ട് ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ വളര്‍ത്തു മൃഗങ്ങളിലൊന്നായ പൂച്ചയ്ക്കൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. പൂച്ചയുടെ നെറ്റിയിൽ തന്റെ തെറ്റി ചേർത്ത് വെച്ച് മുഖാമുഖം നോക്കുന്ന ഒരു ചിത്രം. രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകർ കുറിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ‘മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം’ എന്ന പേരിൽ ഒരു ക്യാരിക്കേച്ചർ വീഡിയോ പുറത്തുവന്നത്. ആർട്ടിസ്റ്റ് സുരേഷ് ബാബുവാണ് മോഹൻലാലിന്റെ ക്യാരിക്കേച്ചര് വരച്ചിരിക്കുന്നത്. ഭാര്യക്കും മക്കള്‍ക്കും പുറമേ പത്തോളം വളര്‍ത്തു മൃഗങ്ങളും മോഹൻലാലിനൊപ്പം ക്യാരിക്കേച്ചറില്‍ ഇടംപിടിച്ചിരിക്കുന്നു. ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയും ചെയ്തിരുന്നു.
അടുത്തിടെ വൈറലായ ചില മോഹന്‍ലാല്‍ ചിത്രങ്ങൾ,
Comments