ഇതാണ് ജപ്പാൻ! ആരാധകരുടെ മനസ് കവർന്ന് ഖത്തറിൽ നിന്ന് മടക്കം; ഹൃദയസ്പർശിയായ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇതാണ് ജപ്പാൻ! ആരാധകരുടെ മനസ് കവർന്ന് ഖത്തറിൽ നിന്ന് മടക്കം; ഹൃദയസ്പർശിയായ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 05:21 pm IST
FacebookTwitterWhatsAppTelegram

ഓരോ രാജ്യങ്ങൾക്കും ഓരോ പ്രത്യേകതയുണ്ട്. വൈവിധ്യമാർന്ന സംസ്‌കാരങ്ങളാലും പൈതൃകങ്ങളാലും സമ്പന്നമാണ് ഓരോ രാഷ്‌ട്രവും. ഫിഫ ലോകകപ്പ് 2022 ഖത്തറിൽ നടക്കുമ്പോൾ സംസ്‌കാരം കൊണ്ട് ചർച്ച ചെയ്യപ്പെട്ട രാജ്യമായിരുന്നു ജപ്പാൻ. തങ്ങളുടെ ടീമിന്റെ മത്സരങ്ങൾ കഴിയുമ്പോൾ സ്‌റ്റേഡിയത്തിൽ നിന്നിറങ്ങുന്ന ഓരോ ജാപ്പനീസ് പൗരന്മാരും ഗ്യാലറിയും പരിസരവും വൃത്തിയാക്കി പോകുന്ന കാഴ്ച നാം ഏറെ ചർച്ച ചെയ്തിരുന്നു. വൃത്തിയിലും വെടിപ്പിലും മാന്യമായി ഇടപഴകുന്നതിലുമെല്ലാം മികച്ച സംസ്‌കാരം വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടുള്ളവരാണ് ജപ്പാൻ ജനത. ലോകത്തിന്റെ ഏതുകോണിൽ എത്തിപ്പെട്ടാലും ഈ ശീലം അവർ പ്രകടമാക്കുകയും ചെയ്യും.

ജാപ്പനീസ് പാരമ്പര്യം വിളിച്ചോതുന്ന ഖത്തർ ലോകകപ്പിലെ ഹൃദയസ്പർശിയായ മറ്റൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പങ്കുവച്ചതാകട്ടെ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും.

ജപ്പാനിലെ ഫുട്‌ബോൾ ടീം മാനേജർ ഹജീമേ മോറിയാസുവിന്റ ചിത്രമാണ് ആരാധകരുടെ മനം കവർന്നത്. പ്രീ-ക്വാർട്ടറിൽ ക്രൊയേഷ്യയുമായുള്ള കളിയിൽ തോറ്റ് ഖത്തറിൽ നിന്ന് മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ ജപ്പാന് പിന്തുണ നൽകിയ ആരാധകരെ വണങ്ങുന്ന ഹജീമേയുടെ ചിത്രം ഏതൊരു ഫുട്‌ബോൾ പ്രേമിയുടെയും മനസ് നിറയ്‌ക്കുന്നതായിരുന്നു. സ്റ്റേഡിയത്തിലേക്ക് ഇറങ്ങി നിന്നുകൊണ്ട് ആരാധകരെ വണങ്ങിയ അദ്ദേഹം ടീമിനെ പ്രതിനിധീകരിച്ച് നന്ദിയറിയിച്ചു. ഈ ചിത്രമായിരുന്നു സോഷ്യൽ മീഡിയ കീഴടക്കിയത്. മാന്യത, നല്ല പെരുമാറ്റം.. ഈ രണ്ട് വാക്കുകളാണ് ചത്രം സൂചിപ്പിക്കുന്നതെന്ന് പോസ്റ്റ് പങ്കുവെച്ച ആനന്ദ് മഹീന്ദ്ര അടിക്കുറിപ്പെഴുതി.

ജപ്പാൻ എന്ന രാജ്യത്തിന്റെ സമഗ്രതയും വിനയവും ബഹുമാനവും നിറഞ്ഞ സംസ്‌കാരത്തെയാണ് ചിത്രം അടയാളപ്പെടുത്തുന്നതെന്നാണ് ചിത്രത്തിന് താഴെ വരുന്ന പ്രതികരണം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റ ജപ്പാൻ, ക്രൊയേഷ്യയെന്ന കരുത്തരായ ടീമിനോട് ശക്തമായി പൊരുതിയാണ് മടങ്ങുന്നതെന്നും ഇത്തവണത്തെ ലോകകപ്പിൽ മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവച്ചതെന്നും ഫുട്ബോൾ പ്രേമികൾ അഭിപ്രായപ്പെട്ടു.

വൈറലായ ചിത്രമിതാണ്..

Just two words to describe this: Dignity. Grace.
(Team Japan manager Hajime Moriyasu bowing to fans in gratitude) pic.twitter.com/wH2rNMhZ2A

— anand mahindra (@anandmahindra) December 6, 2022

Tags: WORLD CUPFIFA2022japan
ShareTweetSendShare

More News from this section

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

ക്രിക്കറ്റ് താരത്തിനും ഭീകരബന്ധം?? ഷൊയ്ബ് അക്തറുടെ സഹോദരന്റെ ഖബറടക്കത്തിൽ ലഷ്കർ ഇ തൊയിബ നേതാക്കൾ; ഹാഫിസ് സയിദിനറെ കൂട്ടാളിയും ചടങ്ങിൽ; പാകിസ്ഥാന്റെ ഭീകരബന്ധം വീണ്ടും ചർച്ചയാക്കി ദൃശ്യങ്ങൾ

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

വെനസ്വേലയെ നടുക്കി ഭൂകമ്പം; മരണം 589 ആയി, 50,000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സഹായവുമായി ഇന്ത്യയും

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

More Gulf News

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies