കോഴിക്കോട് : പ്ലസ് ടു വിദ്യാർത്ഥി എംബിബിഎസ് ക്ലാസിൽ ഇരുന്നത് നാല് ദിവസം. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം. നാല് ദിവസം പെൺകുട്ടി ക്ലാസിലിരുന്നിട്ടും ആർക്കും കണ്ടെത്താനായില്ല. മലപ്പുറം സ്വദേശിയാണ് വിദ്യാർത്ഥിനി.
നവംബർ 29 നാണ് ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്ക് ക്ലാസ് ആരംഭിച്ചത്. 245 പേർ പ്രവേശനം നേടിയിരുന്നു. ഈ വിദ്യാർത്ഥികൾക്കൊപ്പം പെൺകുട്ടി കടന്നുകൂടുകയായിരുന്നു. അഞ്ചാം ദിവസം വിദ്യാർത്ഥിനി ക്ലാസ്സിൽ ഹാജരാവാതെ ഇരുന്നപ്പോഴാണ് അധികൃതരുടെ ശ്രദ്ധയിൽപെടുന്നത്.
പ്രവേശന പരീക്ഷയിൽ യോഗ്യത പോലുമില്ലാത്ത വിദ്യാർത്ഥിയാണിത്. പ്രവേശന പട്ടികയിൽ കുട്ടിയുടെ പേര് ഇല്ലെങ്കിലും ഹാജർ പട്ടികയിൽ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രിൻസിപ്പൽ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments