ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ ശക്തിപ്രകടനമായി നിയമസഭാ കക്ഷിയോഗം; തർക്കം മുറുകി; ഒടുവിൽ ഖാർഗെയുടെ തീരുമാനത്തിന് വിട്ടു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ ശക്തിപ്രകടനമായി നിയമസഭാ കക്ഷിയോഗം; തർക്കം മുറുകി; ഒടുവിൽ ഖാർഗെയുടെ തീരുമാനത്തിന് വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 11:57 pm IST
Facebook
Twitter
WhatsAppTelegram

ഷിംല: ഹിമാചലിൽ മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് തർക്കം രൂക്ഷമായതോടെ എംഎൽഎമാർക്ക് പൊതുവിൽ സ്വീകാര്യനായ ഒരാളെ കണ്ടെത്താനാകാതെ വരികയായിരുന്നു. തുടർന്നാണ് തീരുമാനം പാർട്ടി ദേശീയ അദ്ധ്യക്ഷന് വിട്ടുകൊണ്ട് പ്രമേയം പാസാക്കിയത്. വൈകിട്ട് ചേർന്ന പുതിയ സമാജികരുടെ നിയമസഭാ കക്ഷി യോഗത്തിലായിരുന്നു തീരുമാനം.

നിയമസഭാ കക്ഷി യോഗത്തിന് ശേഷം സംസ്ഥാനത്തിന്റെ പാർട്ടി ചുമതല വഹിക്കുന്ന രാജീവ് ശുക്ലയാണ് ഇക്കാര്യം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചത്. വിജയിച്ച 40 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തുവെന്നും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം ഐകകണ്‌ഠേനയാണ് പാസാക്കിയതെന്നും രാജീവ് ശുക്ല പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെ പേരും ആരും ഉയർത്തിക്കാട്ടിയില്ലെന്നും അത്തരത്തിൽ ഒരു ചർച്ചയും നടന്നില്ലെന്നും രാജീവ് ശുക്ല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ശക്തമായി ഉന്നയിക്കുന്നുണ്ട്. പാർട്ടി ആസ്ഥാനത്തും എംഎൽഎമാരുടെ യോഗം ചേരാനിരുന്ന ഹോട്ടലിലും ഇവർ പ്രതിഭയ്‌ക്ക് വേണ്ടി പരസ്യമായി മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയിരുന്നു. പാർട്ടി നിരീക്ഷകനായി സംസ്ഥാനത്ത് എത്തിയ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാഹനവും ഇവർ തടഞ്ഞിരുന്നു. തുടർന്നാണ് വിഷയം ഹൈക്കമാൻഡിന് വിടാൻ തീരുമാനിച്ചത്.

പ്രതിഭാ സിംഗും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷ പുലർത്തിയിരിക്കുന്ന സുഖ്‌വീന്ദർ സിംഗ് സുഖുവും മുകേഷ് അഗ്നിഹോത്രിയും അനുയായികൾക്ക് ഒപ്പമാണ് നിയമസഭാ കക്ഷിയോഗത്തിന് എത്തിയത്. ഓരോരുത്തരെയും പിന്തുണച്ച് അനുയായികൾ മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

വൈകിട്ട് മൂന്ന് മണിക്ക് നിശ്ചയിച്ചിരുന്ന യോഗം എംഎൽഎമാർ എല്ലാവരും എത്താത്തിനാൽ വൈകിട്ട് ആറ് മണിയിലേക്ക് നീട്ടി. ഭൂപേഷ് ഭാഗലിനെ കൂടാതെ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയും നിരീക്ഷകനായി എത്തിയിരുന്നു. 68 ൽ 40 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ഹിമാചലിൽ അധികാരത്തിലെത്തിയത്.

Tags: കോൺഗ്രസ്മല്ലികാർജ്ജുൻ ഖാർഗെ
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies