തിരുവനന്തപുരം: സിപിഎമ്മിന്റെ മുസ്ലീം ലീഗ് അനുകൂല പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎമ്മിന് ലീഗിനോട് പ്രേമമാണെന്നും രണ്ടു പേർക്കും പ്രേമമുണ്ടായാലല്ലേ കാര്യമുള്ളൂവെന്നും ചോദിച്ചു.
എത്തിപിടിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും എത്തിപ്പിടിക്കാൻ കഴിയാത്ത മാങ്ങ പുളിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ പഴയ നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്ന് അറിയാൻ കേരളത്തിന് താൽപ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുസ്ലീം ലീഗിനെ പ്രശംസിച്ചും കോൺഗ്രസിനെ കുറ്റപ്പെടുത്തിയുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പല പരാമർശങ്ങളും . മുഖ്യമന്ത്രി ഈ പരാമർശങ്ങളൊന്നും തള്ളാത്തതും കൂടുതൽ ചർച്ചകൾക്ക് കാരണമായിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വെറും പ്രീണനമാണ് സിപിഎം സെക്രട്ടറിയുടേതെന്നും, കഴിഞ്ഞതൊന്നും മറക്കരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു.
Comments