ഷരീഖിനെ ഭീകരനെന്ന് വിളിക്കരുതേ.. മംഗളൂരു സ്‌ഫോടനക്കേസ് പ്രതിയെ പിന്തുണച്ച് കോൺഗ്രസ്; ബോംബ് സ്ഫോടനം ഒരു അബദ്ധം മാത്രമെന്ന് ഡി.കെ ശിവകുമാർ; പരാമർശം വിവാദത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷരീഖിനെ ഭീകരനെന്ന് വിളിക്കരുതേ.. മംഗളൂരു സ്‌ഫോടനക്കേസ് പ്രതിയെ പിന്തുണച്ച് കോൺഗ്രസ്; ബോംബ് സ്ഫോടനം ഒരു അബദ്ധം മാത്രമെന്ന് ഡി.കെ ശിവകുമാർ; പരാമർശം വിവാദത്തിൽ

Mangaluru cooker blast

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 10:13 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: മംഗളൂരുവിൽ സ്‌ഫോടനം നടത്തിയ ഭീകരനെ പരസ്യമായി പിന്തുണച്ച് കോൺഗ്രസ്. സ്‌ഫോടന കേസ് പ്രതി മുഹമ്മദ് ഷരീഖിനെ ഭീകരനെന്ന് വിളിക്കരുതെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടു. എന്തടിസ്ഥാനത്തിലാണ് ഷരീഖിനെ ഭീകരനായി ചിത്രീകരിക്കുന്നതെന്നും  ശിവകുമാർ ചോദിച്ചു.

അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് കർണാടക ഡിജിപി ഷരീഖിനെ ഭീകരനെന്ന് അഭിസംബോധന ചെയ്തത് ശരിയായില്ലെന്നും കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു. അന്വേഷണം തീരാതെ അവരെ എങ്ങനെ ഭീകരരെന്ന് വിളിക്കാനാകും? വിശദമായി അന്വേഷിച്ചാൽ മാത്രമേ സത്യം അറിയാൻ കഴിയൂ. മുംബൈയിലും ഡൽഹിയിലും പുൽവാമയിലും സംഭവിച്ചതിന് സമാനമായി എന്തെങ്കിലുമാണോ മംഗളൂരുവിൽ നടന്നത്. ഒരാൾക്ക് എന്തോ അബദ്ധം പറ്റി. പക്ഷെ അത് ചിത്രീകരിക്കുന്നത് ഏറെ വ്യത്യസ്തമായ ഒരു വീക്ഷണകോണിൽ നിന്നാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.

ബിജെപി വോട്ട് ആകർഷിക്കാനാണ് ഇത് ചെയ്യുന്നത്. കൂടുതൽ വോട്ട് കിട്ടാനുള്ള അവരുടെ തന്ത്രം മാത്രമാണിത്. ഇങ്ങനെയൊരു പരീക്ഷണം ആരും തന്നെ ഇതുവരെ നടത്തിയിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തിന് തന്നെ ഇത് നാണക്കേടാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു.

അതേസമയം ഡി.കെ ശിവകുമാറിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. അന്വേഷണം പൂർത്തിയായതിന് ശേഷം ആരൊക്കെയാണ് ഭീകരരെന്ന് പോലീസ് തീരുമാനിക്കുമെന്ന് ബിജെപി വക്താവ് എസ്. പ്രകാശ് പറഞ്ഞു. വർഷങ്ങളോളം മന്ത്രിയായി ഇരുന്നിട്ട് പോലും ഡി.കെ ശിവകുമാറിന് അടിസ്ഥാന കാര്യങ്ങൾ അറിയില്ലെങ്കിൽ തീർത്തും നിർഭാഗ്യകരമാണ്. ഭീകര പ്രവർത്തനം നടത്തിയ പ്രതിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് ഏറെ അപകടകരമായ ഒന്നാണ്. അശ്രദ്ധയോടെ ശിവകുമാർ നടത്തിയ പരാമർശത്തിന് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

നവംബർ 19-നായിരുന്നു മംഗളൂരുവിൽ ഓടുന്ന ഓട്ടോയിൽ വച്ച് കുക്കർ ബോംബ് പൊട്ടിത്തെറിച്ചത്. യാത്രക്കാരനായ മുഹമ്മദ് ഷരീഖായിരുന്നു ബോംബ് കൈവശം വച്ചിരുന്നത്. ബസ് സ്റ്റാൻഡിൽ വലിയൊരു ആക്രമണത്തിന് പദ്ധതിയിട്ട് പോകവെ അപ്രതീക്ഷിതമായി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടർന്ന് ഷരീഖിന് 45 ശതമാനം പൊള്ളലേറ്റു. പോലീസ് അന്വേഷണത്തിൽ പ്രതിക്ക് ഐഎസ് ബന്ധമുള്ളതായും തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയെ ഭീകരനെന്ന് വിളിക്കരുതെന്ന് അപേക്ഷിച്ച് കോൺഗ്രസ് രംഗത്തെത്തിയത്.

Tags: Terroristdk shivakumarmangaluru
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies