ന്യൂഡൽഹി: കശ്മീർ കോൺഗ്രസ് അദ്ധ്യക്ഷൻ വികാർ റസൂൽ വാനിക്ക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബയുമായി ബന്ധമുണ്ടെന്ന് ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ. ചൈനയുമായും പാകിസ്താനുമായും കോൺഗ്രസിന് ഏതുതരം ബന്ധമാണുള്ളതെന്ന വിഷയത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ചൈനീസ് ഭരണത്തിന്റെ ഭാഷയാണ് സംസാരിക്കുന്നത്. ഇന്ത്യൻ സൈന്യത്തെ രാഹുൽ നിരന്തരം പരിഹസിക്കുകയാണെന്നും അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു.
On the one hand Rahul Gandhi speaks the language of Chinese regime, derides Indian Army, on the other appoints Vikar Rasool Wani as the president of J&K Congress, who is known to have deep links with the LeT.
Congress’s nexus with both Pakistan and China can’t get more obvious… pic.twitter.com/Zl2g4WrJyf
— Amit Malviya (@amitmalviya) December 18, 2022
കോൺഗ്രസ് പാർട്ടിയും നേതാക്കളും ഇന്ത്യാവിരുദ്ധരുമായി ബന്ധമുള്ളവരാണെന്നാണ് ബിജെപി ആരോപിക്കുന്നത്. 2008ൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരനിൽ നിന്നും കണ്ടെടുത്ത തിരിച്ചറിയൽ കാർഡിൽ വികാർ റസൂൽ വാനിയുടെ ഒപ്പ് ഉണ്ടായിരുന്നു. ഇതാണ് വികാറിന് ലഷ്‌കർ ബന്ധമുണ്ടെന്ന വാദങ്ങൾ ഉയരാൻ കാരണം. ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് ആസാദ് പാർട്ടിയും സമാന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments