ഫൈനലിലെ പരാജയം; പാരീസിൽ ഏറ്റുമുട്ടൽ; നിരാശരായ ആരാധകർ അക്രമകാരികളായി; കണ്ണീർവാതകം പ്രയോഗിച്ച് ഫ്രഞ്ച് പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫൈനലിലെ പരാജയം; പാരീസിൽ ഏറ്റുമുട്ടൽ; നിരാശരായ ആരാധകർ അക്രമകാരികളായി; കണ്ണീർവാതകം പ്രയോഗിച്ച് ഫ്രഞ്ച് പോലീസ്

Riots break out in Paris after France loses to Argentina in FIFA World Cup final; several fans detained

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 11:24 am IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഫിഫ ലോകകപ്പ് 2022ന്റെ ഫൈനൽ മത്സരത്തിൽ മുൻ ലോകചാമ്പന്യൻമാരായ അർജന്റീനയോട് കരുത്തരായ ഫ്രാഞ്ച് പട മുട്ടുകുത്തിയപ്പോൾ പാരീസിൽ ഉടലെടുത്തത് കടുത്ത സംഘർഷമെന്ന് റിപ്പോർട്ട്. ലോകകിരീടം നിലനിർത്താൻ പോരാടിയ ഫ്രാൻസ് പരാജയപ്പെട്ടതോടെ നിരാശരായ പൗരന്മാർ തെരുവിലറങ്ങി ദുഃഖം പ്രകടമാക്കിയതാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്.

ലോകകപ്പ് നഷ്ടപ്പെട്ടാൽ വൻ പ്രതിഷേധവുമായി ജനങ്ങൾ എത്തുമെന്ന് മുൻകൂട്ടി കണ്ടിരുന്ന ഫ്രഞ്ച് പോലീസ് വൻ സന്നാഹവുമായാണ് തെരുവുകളിൽ കാവൽ നിന്നിരുന്നത്. പാരീസിൽ ഉൾപ്പെടെ എല്ലാ പ്രധാന ഫ്രഞ്ച് നഗരങ്ങളിലും ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ അധികൃതർ വിന്യസിക്കുകയും ചെയ്തിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിവിധ നഗരങ്ങളിൽ പോലീസിന്റെ പട്രോളിങ് തുടങ്ങി. എന്നാൽ ഞായറാഴ്ച വൈകിട്ട് ഫൈനൽ മത്സരം അവസാനിച്ചതോടെ കലാപ സമാനമായ സാഹചര്യമായിരുന്നു പാരീസിൽ ഉടലെടുത്തത്.

നിരാശരായ ആരാധകരെ നിയന്ത്രിക്കാൻ ഫ്രഞ്ച് പോലീസിന് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നു. നിയമനിർമ്മാതാക്കളുടെ വസതിക്ക് നേരെ പടക്കങ്ങൾ ഉൾപ്പെടെ പ്രതിഷേധക്കാർ എറിഞ്ഞു. അക്രമകാരികളായി മാറിയ ജനങ്ങൾ പോലീസുമായി ഏറ്റുമുട്ടി. ഒടുവിൽ ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തത്.

സമനിലയിൽ അവസാനിച്ച ലോകകപ്പ് ഫൈനൽ മത്സരം ഒടുവിൽ പെനാൽട്ടിയിലൂടെയായിരുന്നു വിജയികളെ തീരുമാനിച്ചത്. 4-2 എന്ന സ്‌കോറിന് ഫ്രാൻസിനെ പരാജയപ്പെടുത്തി ഷൂട്ടൗട്ടിലൂടെ അർജന്റീന വിശ്വവിജയികളായി. ദോഹയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടരയ്‌ക്ക് ആരംഭിച്ച മത്സരം രാത്രി 11.30ഓടെയായിരുന്നു അവസാനിച്ചത്. ലോകത്തെ കോടിക്കണക്കിന് ഫുട്‌ബോൾ പ്രേമികളുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന പോലെ ലയണൽ മെസ്സി കപ്പുയർത്തിയതിന്റെ ആവേശത്തിലാണ് ഇപ്പോഴും ആരാധകർ.

Tags: franceFIFAargentinaPARISFIFA2022World Cup final
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies