കൊറോണ മനഃപൂർവ്വം വരുത്തിവച്ച് ചൈനീസ് ഗായിക; കടുംകൈ ചെയ്തത് ബാലിശമായ കാരണത്താൽ; വിവാദമായതോടെ ക്ഷമാപണവുമായി രംഗത്ത്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണ മനഃപൂർവ്വം വരുത്തിവച്ച് ചൈനീസ് ഗായിക; കടുംകൈ ചെയ്തത് ബാലിശമായ കാരണത്താൽ; വിവാദമായതോടെ ക്ഷമാപണവുമായി രംഗത്ത്

Chinese Singer Intentionally Infected Herself With COVID-19

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 10:32 am IST
FacebookTwitterWhatsAppTelegram

ബെയ്ജിങ്: ചൈനയിൽ കൊറോണ ബാധിതയായ ചൈനീസ് ഗായികയ്‌ക്കെതിരെ വിമർശനം ശക്തം. താൻ മനഃപൂർവ്വം കൊറോണ വരുത്തിവച്ചതാണെന്ന് വെളിപ്പെടുത്തിയതോടെയാണ് യുവതിക്കെതിരെ വിമർശനമുയർന്നത്. രാജ്യത്ത് കൊറോണ വ്യാപനം അതിരൂക്ഷമാകുന്നതിനിടെ നിരുത്തരവാദപരമായി പെരുമാറിയെന്നാണ് വിമർശനം.

ചൈനയിലെ പ്രമുഖ ഗായികയും ഗാനരചയിതാവുമായ ജെയ്ൻ ഷാംഗ് ആണ് വിവാദത്തിൽ അകപ്പെട്ടത്. തനിക്ക് കൊറോണ വന്നത് താൻ മുൻകൂട്ടി തീരുമാനിച്ച പദ്ധതി പ്രകാരമാണെന്നും മനഃപൂർവ്വം വരുത്തിയതാണെന്നും ജെയ്ൻ ഷാംഗ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. കൊറോണ ബാധിതരുമായി മനഃപൂർവ്വം അടുത്തിടപഴകിയിരുന്നു. കൊറോണ ബാധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് അതു ചെയ്തത്. ഇതിന് പിന്നാലെയാണ് താൻ പോസിറ്റീവായതെന്നും ഗായിക അറിയിച്ചു.

ഇത്തരത്തിൽ സ്വയം കൊറോണ വരുത്തിയതിന് ഒരു കാരണമുണ്ടെന്നാണ് ഗായികയുടെ വാദം. പുതുവത്സരത്തിന് ഒരു സംഗീത പരിപാടി നടത്തേണ്ടതുണ്ട്. നിരവധിയാളുകൾ പങ്കെടുക്കുമെന്ന് കരുതുന്ന പരിപാടിയാണത്. ആ സമയത്ത് തനിക്ക് രോഗം ബാധിച്ചുകഴിഞ്ഞാൽ പ്രോഗ്രാം മുടങ്ങും. അതിനാൽ പരിപാടിക്ക് മുന്നോടിയായി കൊറോണ മനഃപൂർവ്വം വരുത്തിയതാണ്. അങ്ങനെയെങ്കിൽ പുതുവത്സരമാകുമ്പോഴേക്കും രോഗം ഭേദമാകും. പരിപാടിയിൽ ഉറപ്പായും പങ്കെടുക്കാൻ കഴിയുകയും ചെയ്യുമെന്ന് ജെയ്ൻ ഷാംഗ് പറയുന്നു.

പനി, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ ഒരുദിവസം മാത്രമേ ഇവ നീണ്ടുനിന്നുള്ളൂ. ഒരു പകലും രാത്രിയും പിന്നിട്ടതോടെ ലക്ഷണങ്ങൾ അപ്രത്യക്ഷമായി. മരുന്ന് കഴിക്കാതെ തന്നെ സുഖം പ്രാപിച്ചു. ധാരാളം വെള്ളം കുടിച്ചിരുന്നു. വിറ്റമിൻ സിയും കഴിച്ചുവെന്ന് 38-കാരിയായ ഗായിക പറഞ്ഞു. ട്വിറ്ററിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂയർ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി മനഃപൂർവ്വം ചെയ്തതാണെന്ന് അറിയിച്ചതോടെ സംഭവം ചർച്ചയായി.

Singer #JaneZhang says that she's worried she'll be sick for New Years concerts, so she decided to visit some covid+ people to get sick and get over it

Now she's getting bashed because she said she recovered in 1 day, lost weight and now has good skin😂 pic.twitter.com/wyki8v2wrZ

— 🍉 田里的猹 (@melonconsumer) December 17, 2022

ബിഎഫ്.7 ഉപവകഭേദം പടർന്നതോടെ ചൈനയിൽ രോഗബാധിതർ നാൾക്കുനാൾ വർധിക്കുന്നതാണ് സാഹചര്യം. ആശുപത്രികൾ പൂർണമായും കൊറോണ രോഗികളാൽ നിറഞ്ഞുകഴിഞ്ഞു. ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കെട്ടിക്കിടക്കുകയാണ്. രോഗത്തെ പ്രതിരോധിക്കാൻ ജനങ്ങൾ പാടുപെടുന്നതിനിടയ്‌ക്ക് ബാലിശമായി പെരുമാറിയെന്നാണ് ഗായികക്കെതിരായ വിമർശനം. സംഭവം വിവാദമായതോടെ അവർ പോസ്റ്റ് പിൻവലിക്കുകയും ജനങ്ങളോട് മാപ്പുചോദിക്കുകയും ചെയ്തു.

Tags: COVID-19covidChina
ShareTweetSendShare

More News from this section

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

Latest News

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies