ഇംഫാൽ: വിദ്യാലയങ്ങളിൽ നിന്നുള്ള വിനോദയാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി മണിപ്പൂർ സർക്കാർ. നോനി ജില്ലയിൽ വിനോദയാത്രയ്‌ക്ക് പോയ വിദ്യാർത്ഥി സംഘം അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. നോനിയിൽ ഉണ്ടായ അപകടത്തിൽ ഏഴ് വിദ്യാർത്ഥികൾ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മണിപ്പൂർ വിദ്യാഭ്യാസ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി 10 വരെയാണ് നിരോധനം. നിലവിൽ രാവിലെയും രാത്രികാലങ്ങളിലും വലിയ മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഇത് കണക്കിലെടുത്താണ് നടപടി. മൂടൽ മഞ്ഞിൽ കാഴ്ച മറഞ്ഞതിനെ തുടർന്നാണ് വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
അതേസമയം മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ 2 ലക്ഷം രൂപ സമാശ്വാസമായി നൽകും. പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് 50,000 രൂപയും നൽകും. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗും അനുശോചനം അറിയിച്ചു. തംബാൽനു ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
Comments