ചുരുളിയല്ല!; 'നൻപകൽ നേരത്ത് മയക്കം ഒരു ക്ലീൻ U ചലച്ചിത്രം'; ഇതാ സർക്കാർ സാക്ഷ്യ പത്രം എന്ന് ലിജോ ജോസ് പെല്ലിശ്ശേരി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചുരുളിയല്ല!; ‘നൻപകൽ നേരത്ത് മയക്കം ഒരു ക്ലീൻ U ചലച്ചിത്രം’; ഇതാ സർക്കാർ സാക്ഷ്യ പത്രം എന്ന് ലിജോ ജോസ് പെല്ലിശ്ശേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 05:03 pm IST
Facebook
Twitter
WhatsAppTelegram

പ്രഖ്യാപനം മുതൽക്കെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വലിയ തരത്തിലുള്ള പ്രേക്ഷക പ്രസംസയാണ് ലഭിച്ചത്. ഇതോടെ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. സിനിമ തിയറ്ററിൽ എത്തുമെന്ന് നിർമ്മാതാക്കളും ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഒരുപറ്റം ആൾക്കാർ ‘ചുരുളി’ എന്ന ചിത്രത്തെ ചൂണ്ടിക്കാണിച്ച് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളെ വിമർശിക്കുന്നത് പതിവാണ്. അവർക്കുള്ള മറുപടിയെന്നോണം ലിജോ ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റാണ് ഇപ്പോർ വൈറലാകുന്നത്. നൻപകൽ നേരത്തിന്റെ സെൻസർ സട്ടിഫിക്കറ്റാണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്.

നൻപകൽ നേരത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി വെളിപ്പെടുത്തി. ‘നൻപകൽ നേരത്ത് മയക്കം
ഒരു ക്ലീൻ U ചലച്ചിത്രം. ഇതാ സർക്കാർ സാക്ഷ്യ പത്രം’ എന്ന കുറിപ്പോടു കൂടിയാണ് സംവിധായകൻ സെൻസർ സർട്ടിഫിക്കറ്റ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ സംവിധായകനും നടനുമായ എം.ബി.പത്മകുമാർ കമന്റും ചെയ്തു. ‘ഇത്രക്ക് ബ്രില്ല്യന്റായ ഒരു സിനിമ അടുത്തയിടയൊന്നും ഉണ്ടായിട്ടില്ല. താങ്കൾ ശരിക്കും തിരശ്ശീലയിൽ രചിച്ചത് അല്ലെങ്കിൽ പറയാതെ പറയുന്നത് ആത്മാന്വേഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ്, അസ്വാദനത്തിന്റെ ആഴത്തിലുള്ള തലമാണ്’ എന്ന് പത്മകുമാർ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു.

മമ്മൂട്ടി കമ്പനി എന്ന പേരിൽ മമ്മൂട്ടി തന്നെയാണ് നൻപകൽ നേരത്ത് എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർണമായും തമിഴ്നാട്ടിലായിരുന്നു. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കിയത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളാണ് അഭിനേതാക്കളായി എത്തിയത്. ഒപ്പം അശോകനും ഒരു പ്രധാന വേഷം ചെയ്യുന്നു. പേരൻപിനും പുഴുവിനും ക്യാമറ ചലിപ്പിച്ച തേനി ഈശ്വരാണ് ഛായാ​ഗ്രഹണം.

Tags: MAMMOOTTYLIJO JOSE PELLISSERYNanpakal Nerathu Mayakkam
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies