ഇടുക്കി: ഉടുമ്പന്‍ചോല എംഎൽഎ എംഎം മണിയെ അസഭ്യം വിളിച്ചതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുണിനെതിരെയാണ് പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
കുഞ്ചിത്തണ്ണിയിൽ നിന്നും രാജാക്കാടിന് വരികയായിരുന്നു എംഎം മണി. ഇതിനിടെയാണ് സംഭവം ഉണ്ടായത്. എം എൽ എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നു. ഇതിൽ പ്രകോപിതനായ അരുൺ രാജക്കാടിന് സമീപത്തുവച്ച് അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് അസഭ്യം വിളിക്കുകയായിരുന്നു.
സംഭവത്തിൽ എംഎൽഎയുടെ ഗൺമാൻ ആണ് പോലീസിൽ പരാതി നൽകിയത്.
Comments