ആലപ്പുഴ: ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. ആലപ്പുഴ-അരൂർ ദേശീയപാതയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. അപകടത്തിൽ ഒരാൾ മരിച്ചു. അച്ഛനും മകനും സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരസ്പരം കൂട്ടിയിടിച്ച് വീണ ബൈക്കുകൾക്ക് മുകളിലൂടെ ലോറി കയറിയിറങ്ങിയതോടെയാണ് ദുരിതത്തിന്റെ വ്യാപ്തി വർദ്ധിച്ചത്.
പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അച്ഛൻ അരൂർ തൈക്കടവിൽ അശോകൻ മരിക്കുകയായിരുന്നു. അച്ഛനൊപ്പം സഞ്ചരിച്ചരുന്ന മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നിലയും അതീവ ഗുരുതരമായാണ് തുടരുന്നത്.
Comments