ഗാന്ധിനഗർ: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് ഭർത്താവിന് (സർദീപ് -34) ദാരുണാന്ത്യം. ഗുജറാത്തിലെ ഗുരുഗ്രാമിലാണ് സംഭവം. അമിത വേഗത്തിലെത്തിയ കാർ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സർദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ സമീന ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്. അമിത വേഗത്തിലെത്തിയ കാർ ബൈക്കിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സർദീപ് കാറിനിടയിൽപ്പെട്ടു. സർദീപിനെയും വലിച്ചിഴച്ച് കൊണ്ട് കാർ 50 മീറ്ററോളം മുന്നോട്ട് പോയ ശേഷമാണ് നിർത്തിയത്.
സംഭവത്തെ തുടർന്ന് പോലീസ് വാഹനം ഓടിച്ചിരുന്ന കുൽദീപ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമഴ്ത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.
Comments