ഹൈദരാബാദ് : വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചതിൻെ വൈരാഗ്യത്തിൽ സഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തി. ഹൈദരാബാദ് ലങ്കാർ ഹൗസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. യുവതിയുടെ രണ്ട് സഹോദരന്മാരാണ് കൃത്യത്തിന് പിന്നിലെന്ന് വ്യക്തമാകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.
കുടുംബത്തിന്റെ എതിർപ്പുകൾ വകവയ്ക്കാതെ സഹോദരി കൊല്ലപ്പെട്ട യുവാവിനെ ഒരു വർഷം മുൻപ് വിവാഹ് കഴിച്ചതാണ് പകയ്ക്ക് കാരണമായത്. പ്രതികളുടെ ഇഷ്ടത്തിന് വിരുദ്ധമായി യുവതി വിവാഹം കഴിച്ചതിൽ അസ്വാസ്ഥരായിരുന്നവർ കൊല്ലണം എന്ന ലക്ഷ്യത്തോടെതന്നെ ആക്രമിക്കുകയായിരുന്നു.
മൂർച്ചയേറിയ മാരകായുധങ്ങൾ കൊണ്ട് ഒട്ടനവധി തവണ പരിക്കേൽപ്പിച്ചതാണ് മരണ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടിണ്ട്.
Comments