ഇസ്ലാമാബാദ്: വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കവേ സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുന്ന പാകിസ്താന്റെ അവസ്ഥയിലും പ്രധാനമന്ത്രിയുടെ നിലപാടുകളെയും പരിഹസിച്ച് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഊർജ്ജ നിലയങ്ങളിലേക്കുള്ള കൽക്കരി വാങ്ങാൻ പണം ഇല്ലാത്താണ് വൈദ്യുതി മുടങ്ങാനുള്ള കരണമെന്നാണ് സൂചന. ഭിക്ഷപാത്രം എടുത്ത അവസ്ഥയിലാണ് സർക്കരെന്നാണ് ഇമ്രാൻ ഖാൻ പരിഹസിച്ചത്. ഭിക്ഷപാത്രവുമായി ലോകം ചുറ്റുകയാണ് പ്രധാനമന്ത്രിയെന്നും എന്നാൽ ആരും നയാ പൈസ പോലും നൽകുന്നില്ലെന്നുമാണ് ഇമ്രാൻ ഖാന്റെ വിമർശനം.
തലസ്ഥാന നഗരിയായ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിലാണ് മണിക്കൂറുകളായിട്ട് ഇരുട്ടിലായത്.ഗ്രിഡ് തകരാറിനെ തുടർന്നാണ് പവർ കട്ട് ഏർപ്പെടുത്തിയത്. നാഷണൽ ഗ്രിഡിൽ തകരാർ സംഭവിച്ചതാണ് വൈദ്യുതി തടസപ്പെടാൻ കാരണമായതെന്നാണ് ഭരണകൂടം നൽകുന്ന വിശദീകരണം. സിന്ധ്, പഞ്ചാബ്, ഇസ്ലാമാബാദ് തുടങ്ങി പ്രധാന നഗരങ്ങളിൽ വൈദ്യുതി തകരാർ ബാധിച്ചിരുന്നു. പൂർണ്ണമായി ശരിയാക്കാൻ സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
വൈദ്യുതി ഉപഭോഗം കൂടിയതാണ് ഇത്തരത്തിലൊരു തകരാറിന് കാരണമെന്നാണ് വൈദ്യുതി മന്ത്രി ഖുറം ദസ്തഗിർ നൽകുന്ന വിശദീകരണം. മൂന്ന് മാസത്തിനിടയിൽ രണ്ടാം തവണയാണ് പാകിസ്താനിൽ വൈദ്യുതി തകരാർ അനുഭവപ്പെടുന്നത്. ഗുഡ്ഡുവിൽ നിന്ന് ക്വറ്റയിലേക്കുള്ള ട്രാൻസ്മിഷൻ ലൈൻ തകരാറിലായതാണ് വൈദ്യുതി പ്രശ്നത്തിന് കാരണമെന്നും ചില റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
Comments