'പരീക്ഷ പേ ചർച്ച' പ്രധാനമന്ത്രിയുടെ അതുല്യവും ജനപ്രിയവുമായ പരിപാടി ; ഇത്തവണയും വമ്പൻ വിദ്യാർത്ഥി പങ്കാളിത്തമെന്ന് ധർമേന്ദ്ര പ്രധാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘പരീക്ഷ പേ ചർച്ച’ പ്രധാനമന്ത്രിയുടെ അതുല്യവും ജനപ്രിയവുമായ പരിപാടി ; ഇത്തവണയും വമ്പൻ വിദ്യാർത്ഥി പങ്കാളിത്തമെന്ന് ധർമേന്ദ്ര പ്രധാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2023, 12:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി;’പരീക്ഷ പേ ചർച്ച’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതുല്യവും ജനപ്രിയവുമായ പരിപാടിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. പരീക്ഷ പേ ചർച്ച വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതായും സമ്മർദ്ദം നിയന്ത്രിക്കാനും ആരോഗ്യം ഉള്ളവരായിരിക്കാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വർഷം ചർച്ചയിലെ വിദ്യാർത്ഥി പങ്കാളിത്തത്തിൽ വൻ കുതിച്ചു ചാട്ടമാണെന്നും പ്രധാൻ കൂട്ടിച്ചേർത്തു.

ഈ വർഷം ജനുവരി 27 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് പരീക്ഷ പേ ചർച്ച നടക്കും. 2400 വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പരീക്ഷ പേ ചർച്ച നടക്കുന്നത്. പരിപാടി ദൂരദർശനിൽ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പരീക്ഷാപേടി അത് സംബന്ധിച്ച മറ്റ് ആശങ്കകൾ, പ്രശ്നങ്ങൾ, ഇവ മറികടന്ന് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള മാർഗ്ഗങ്ങൾ, പരീക്ഷാകാലത്ത് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ ലളിതമായ മാർഗ്ഗങ്ങളിലൂടെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ,  ജീവിതത്തിലെ ഏതു പരീക്ഷയെ അഭിമുഖീകരിക്കാനും വിജയിക്കുവാനുമുള്ള എളുപ്പവഴികൾ തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി നേരിട്ട് ചർച്ച നടത്തും. ഒപ്പം വിദ്യാർത്ഥികളെ എങ്ങനെ പിന്തുണയ്‌ക്കണം എന്ന വിഷയത്തിൽ മാതാപിതാക്കളുമായും അധ്യാപകരുമായും പ്രധാനമന്ത്രി തുറന്ന ചർച്ച നടത്തും.

ഈ വർഷം ഏകദേശം 38.80 ലക്ഷം രജിസ്ട്രേഷനുകൾ നടന്നിട്ടുണ്ട്.  അതിൽ 16 ലക്ഷത്തിലധികം പേർ സംസ്ഥാന ബോർഡുകളിൽ നിന്നുള്ളവരാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. 2022-ൽ നടന്ന രജിസ്‌ട്രേഷനുകളേക്കാൾ ഇരട്ടി കൂടുതലാണിതെന്നും മന്ത്രി അറിയിച്ചു. 155 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ട്. കൂടാതെ 20 ലക്ഷത്തോളം ചോദ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കുടുംബ സമ്മർദം, സ്‌ട്രെസ് മാനേജ്‌മെന്റ്, കരിയർ സെലക്ഷൻ തുടങ്ങി വിവിധ വിഷയങ്ങളിൽ എൻസിഇആർടി ചോദ്യങ്ങൾ തിരഞ്ഞെടുത്ത് പട്ടികയാക്കിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കും. മത്സരത്തിൽ വിജയിക്കുന്ന അദ്ധ്യാപകർ, വിദ്യാർത്ഥികൾ, മാതാപിതാക്കൾ എന്നിവർക്ക് ആറാമത് പിപിസി ചർച്ചകളിൽ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കാനും അവസരം ലഭിക്കും.

പത്താം ക്ലാസ്സ്, പ്ലസ്ടു വിദ്യാർത്ഥികളിലെ പരീക്ഷാപ്പേടിയും ഉത്കണ്ഠയും അകറ്റാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സംവാദ പരിപാടിയാണ് പരീക്ഷാ പേ ചർച്ച. ചർച്ചകളിലൂടെയും മത്സരങ്ങളിലൂടെയും പരീക്ഷയെ പേടിച്ചിരുന്നവർ എന്നതിൽ നിന്ന് പരീക്ഷാ പോരാളികൾ എന്ന നിലയിലേക്ക് വിദ്യാർത്ഥികളെ മാറ്റുന്നതാണ് പരീക്ഷാ പേ ചർച്ചയുടെ പ്രധാന ലക്ഷ്യം. മുമ്പ് നടന്ന പരീക്ഷാ പേ ചർച്ചകളിലും ഇക്കാര്യം പറഞ്ഞിരുന്നു. ‘എക്സാം വാരിയേഴ്സ്’ എന്ന പേരിൽ ഒരു പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പുറത്തിറക്കിയിരുന്നു.

 

Tags: Narendra ModiDharmendra Pradhanprime minister narendra modiPariksha Pe Charcha
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies