ഇങ്ങനെ ഇവർ നമ്മുടെ അതിഥികളായി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇങ്ങനെ ഇവർ നമ്മുടെ അതിഥികളായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2023, 08:36 am IST
FacebookTwitterWhatsAppTelegram

ഓരോ റിപ്പബ്ലിക്ക് ദിനവും ഏറ്റവും ശ്രേഷ്ഠമായാണ് ഇന്ത്യ ആഘോഷിക്കുന്നത്. ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ രാഷ്‌ട്രത്തിന്റെ സർവ്വശക്തിയും വിളിച്ചോതുന്ന സേനാവിഭാഗങ്ങളുടെ പരേഡാണ് റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യ ആകർഷണം. അത് പൊലെ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ കർത്ത്യപഥിൽ എത്തുന്ന മുഖ്യതിഥിയും പരിപാടിയുടെ മുഖ്യ ശ്രദ്ധാകേന്ദ്രമാണ്.

റിപ്പബ്ലിക്ക് ദിനാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വളരെ മുൻപ് കേന്ദ്രസർക്കാർ ആരംഭിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുഖ്യാതിഥി ആരാകണമെന്ന തിരഞ്ഞെടുപ്പും ശേഷമുള്ള നയതന്ത്ര നടപടികളും. സാധാരണയായി മറ്റ് രാഷ്‌ട്രതലവൻമാരാണ് മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താ അൽ-സിസിയാണ് ഇത്തവണത്തെ മുഖ്യാതിഥി. റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യാതിഥിയെ കേന്ദ്രസർക്കാർ തിരഞ്ഞടുക്കുന്നതെങ്ങനെ….അറിയാം

അനുയോജ്യരായ അതിഥികളെ കണ്ടെത്തുന്നതിൽ വിദേശകാര്യ മന്ത്രാലയമാണ് പ്രധാന പങ്ക് വഹിക്കുന്നത്. ക്ഷണിക്കാൻ ഉദ്ദേശിക്കുന്ന രാഷ്‌ട്രവുമായി ഇന്ത്യയ്‌ക്കുള്ള നയതന്ത്ര ബന്ധത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്.

രാഷ്‌ട്രീയമായും സാമൂഹികമായും സാമ്പത്തികമായും പ്രസ്തുത രാഷ്‌ട്രത്തിന്റെ നിലവിലെ സ്ഥിതി വിദേശകാര്യ മന്ത്രാലയം സസൂക്ഷമം വിലയിരുത്തും. ഇന്ത്യയുമായി ഈ രാജ്യം പലർത്തുന്ന സാമ്പത്തിക ബന്ധത്തിനും പ്രാധാന്യമുണ്ട്. കൂടാതെ സൈനിക മേഖലയിലുള്ള സഹകരണവും പ്രാദേശിക സഖ്യങ്ങളും കണക്കിലെടുക്കും. ചേരിചേര സഖ്യം പോലുള്ള കൂട്ടായ്മയിലെ അംഗത്വവും പരിഗണിക്കും. ആറുമാസം മുൻപ് തന്നെ മുഖ്യാതിഥിയെ ആരാകണമെന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളും.

വിദേശ കാര്യമന്ത്രാലയത്തിന്റെ പ്രാഥമിക തിരഞ്ഞെടുപ്പിന് ശേഷം അംഗീകാരത്തിനായി രാഷ്‌ട്രപതിയേയും പ്രധാനമന്ത്രിയേയും സമീപിക്കും. ഇവരിൽ നിന്ന് അനുമതി ലഭിച്ചാൽ പിന്നെ മുഖ്യാതിഥിയെ ക്ഷണിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ജനുവരി 26ന് രാഷ്‌ട്രത്തലവന് മുൻകൂട്ടി തീരുമാനിക്കപ്പെട്ട മറ്റ് പരിപാടികൾ ഉണ്ടോ എന്നും ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ രാഷ്‌ട്രത്തിലെ നയതന്ത്ര പ്രതിനിധികളുമായി ബന്ധപ്പെട്ട് പ്രസ്തുത രാഷ്‌ട്രതലവന്റ സൗകര്യം കൂടി ആരായും.

മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് ഉറപ്പ് ലഭിച്ചാൽ വിദേശ കാര്യമന്ത്രാലയം കൂടുതൽ ചർച്ചകളിലേക്കും ഉടമ്പടികളിലേക്കും കടക്കും. ഒപ്പം പ്രോട്ടോക്കോൾ ഉദ്യോഗസ്ഥൻ യാത്രയും സന്ദർശനവുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ പൂർത്തിയാക്കും.

മുഖ്യാതിഥിയുടെ സുരക്ഷ, യാത്ര, ആരോഗ്യ സംരക്ഷണം എന്നിവയ്‌ക്ക് പ്രധാന പരിഗണനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. റിപ്പബ്ലിക്ക് ദിനത്തിന് ശേഷം മുഖ്യാതിഥി സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സംസ്ഥാനങ്ങളുമായി ചേർന്നാണ് ഇവ ഒരുക്കുക. അതിഥികളെ ക്ഷണിക്കുന്നതിലും അവർക്ക് ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നതിൽ അതീവ ജാഗ്രതയാണ് കേന്ദ്രസർക്കാർ പുലർത്തുന്നത്. ചെറിയ പാളിച്ചപോലും അന്താരാഷ്‌ട്ര തലത്തിൽ ഏറെ ചർച്ചകൾക്ക് വഴിവെക്കും.

Tags: republic dayRepublic Day 2023
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies