ഇന്ത്യൻ വ്യവസായങ്ങളെ 'സുയുസ് കനാൽ സാമ്പത്തി മേഖല' യിലേക്ക് സ്വാഗതം ചെയ്ത് ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാനും ധാരണ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ വ്യവസായങ്ങളെ ‘സുയുസ് കനാൽ സാമ്പത്തി മേഖല’ യിലേക്ക് സ്വാഗതം ചെയ്ത് ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാനും ധാരണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2023, 10:41 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഈജിപ്തിലെ ‘സുയുസ് കനാൽ സാമ്പത്തിക മേഖല’ യിലേക്ക് ഇന്ത്യൻ വ്യവസായങ്ങളെ സ്വാഗതം ചെയ്ത് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താഹ് എൽ സിസി.
ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര-വ്യാപര ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ വ്യവസായങ്ങളെ ഈജിപ്ഷ്യൻ പ്രസിഡന്റ് ഈജിപ്തിലേക്ക് ക്ഷണിച്ചത്.

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായ ഇന്ത്യയിൽ എത്തിയ ഈജിപ്ഷ്യൻ പ്രസിഡന്റ് പ്രധാനമന്ത്രിയുമായി വിശദമായ കൂടിക്കാഴ്ച നടത്തി. തുടർന്ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇരു രാജ്യങ്ങൾ തമ്മിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആശയവിനിമയം ശക്തപ്പെടുത്താനും കൂടിക്കാഴ്ചയിൽ ധാരണയായി. കൂടാതെ പ്രതിരോധ രംഗത്ത് സാങ്കേതികവിദ്യകളുടെ കൈമാറ്റം, പ്രതിരോധ വ്യവസായങ്ങൾ എന്നിവയിലും പങ്കാളിത്തം ശക്തമാക്കും. ഭീകരാവാദത്തിനെതിരായ ഇന്ത്യയുടെ നയങ്ങളെ ഈജിപ്ത് പിന്തുണക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

2022-ൽ ഇന്ത്യയും ഈജിപ്തും തമ്മിൽ ഉണ്ടാക്കിയ പ്രതിരോധ കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായകരമായെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ഈജിപ്ത് സന്ദർശന വേളയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ രംഗത്തെ സഹകരണം സംബന്ധിച്ച് സുപ്രധാന കരാറിൽ എത്തിയത്. സൈബർ സെക്യൂരിറ്റി രംഗത്ത് തുടർന്നും ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കും. ഐക്യരാഷ്‌ട്ര സഭയുടെ സമാധാന സേനയിൽ ഇരു രാജ്യങ്ങളുടെ പങ്കാളിത്തം, സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ അംഗത്വം എന്നിവയെ കുറിച്ചും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തമാക്കുമെന്നാണ് കണക്കാക്കുന്നത്. കൊറോണ പ്രതിസന്ധിക്കിടയിലും
2021-22 ൽ 7.26 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും ഈജിപ്തും തമ്മിലുണ്ടായത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇത് 12 ബില്യൺ യുഎസ് ഡോളറാക്കി ഉയർത്താനാണ് ഇതു രാജ്യങ്ങളുടെയും ശ്രമം.

ആദ്യമായാണ് ഒരു ഈജിപ്ഷ്യൻ പ്രസിഡന്റെ് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിച്ച വിരുന്നിലും ഈജിപ്ഷ്യൻ പ്രസിഡന്റ് പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ രാഷ്‌ട്രപതി ഭവനിലെ വിരുന്നിൽ സംബന്ധിച്ചു.

Tags: Republic Day 2023
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies