തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്കൻ,മധ്യ ജില്ലകളിൽ ഇന്ന് മഴ കനക്കുമെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം.
ശ്രീലങ്കയ്ക്ക് മുകളിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദം ഇന്ന് തിരികെ കടലിൽ പ്രവേശിക്കും. തുടർന്ന് ദുർബലമാകാനാണ് സാധ്യത. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. വരും ദിവസങ്ങസളിൽ ബീച്ച് ഭാഗങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
Comments