രാഹുൽ ഗാന്ധിയെ രാജ്യം തള്ളിക്കളഞ്ഞതാണ്; ഇന്ത്യയുടെ കുതിപ്പിൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും അസ്വസ്ഥർ: കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ ഗാന്ധിയെ രാജ്യം തള്ളിക്കളഞ്ഞതാണ്; ഇന്ത്യയുടെ കുതിപ്പിൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും അസ്വസ്ഥർ: കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2023, 06:53 am IST
FacebookTwitterWhatsAppTelegram

ആഗ്ര: 2-ാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് മോശമാണെന്ന് ആരോപിച്ച വയനാട് എംപി രാഹുൽ ​ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. എല്ലാവരും ബജറ്റിനെ പുകഴ്‌ത്തുമ്പോൾ, രാഹുൽ ​ഗാന്ധി ബജറ്റിനെ ഇകഴ്‌ത്തുകയാണ്. രാജ്യം മുന്നോട്ട് കുതിക്കുന്നതിൽ രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസും അസ്വസ്ഥരാണെന്നും 60 വർഷത്തെ കോൺഗ്രസ് ഭരണത്തിലുണ്ടാകാത്ത മുന്നേറ്റമാണ് മോദി ഭരണത്തിൽ രാജ്യത്തിനുണ്ടാകുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. കേന്ദ്ര ബജറ്റിനെക്കുറിച്ച് ബിജെപി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാൻ ആഗ്രയിലെത്തിയതായിരുന്നു നിത്യാനന്ദ് റായ്.

‘എല്ലാവരും ഈ ബജറ്റിനെ പുകഴ്‌ത്തുന്നു. എല്ലാ ജനങ്ങൾക്കും പ്രയോജനം ചെയ്യുന്ന മോദി സർക്കാരിന്റെ ബജറ്റിൽ ആരെങ്കിലും നിരാശനായിട്ടുണ്ടെങ്കിൽ അത് രാഹുൽ ​ഗാന്ധിയാണ്. രാഹുൽ ഗാന്ധിയ്‌ക്ക് ഒരു നിഷേധാത്മകതയുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ബജറ്റിനെക്കുറിച്ച് നിഷേധാത്മക ചിന്തകൾ വളർത്തുന്നത്. ഇത്രയും നിഷേധാത്മക നിലപാട് രാഹുൽ ഗാന്ധിയ്‌ക്ക് ഉണ്ടാകാൻ പാടില്ല. ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ്, സ്വാശ്രയത്വത്തിലേക്ക്. ഈ ബജറ്റ് അതിന് പുതിയ ദിശാബോധം നൽകും’.

‘ഈ ബജറ്റ് എത്രമാത്രം ശരിയാണെന്ന് രാഹുൽ ​ഗാന്ധിക്കും കോൺ​ഗ്രസിനും നന്നായി അറിയാം. പക്ഷേ, രാഷ്‌ട്രീയ സ്പർദ്ധ കാരണം അവർക്ക് ഇത് അംഗീകരിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. 60 വർഷം കോൺഗ്രസ് രാജ്യം ഭരിച്ചിട്ടും ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞില്ല. ഏകദേശം ഒമ്പത് വർഷം കൊണ്ട് നരേന്ദ്ര മോദി ഈ ജോലി ഭം​ഗിയായി നിർവ്വഹിക്കുന്നു. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ വികസിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്ത്രീകൾക്കും കർഷകർക്കും പ്രയോജനം ചെയ്യാനും ഓരോ വ്യക്തിക്കും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രയോജനം ചെയ്യും. രാഹുൽ ​ഗാന്ധിയുടെ വാക്കുകൾക്ക് ജനങ്ങൾ കാതു നൽകില്ല. അദ്ദേഹത്തെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്’ എന്നും നിത്യാനന്ദ് റായ് പറഞ്ഞു.

Tags: CongressBJPNITHYANAND RAIBudget 2023
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies