ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം അഞ്ച് പേരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചും, മൂന്നും വയസുള്ള രണ്ട് കുട്ടികളും, ദിവസങ്ങൾ മാത്രം പ്രായമുള്ള ഒരു കുട്ടിയും അച്ഛനും അമ്മയുമാണ് മരിച്ചത്.
ജില്ലയിലെ ക്രൽപോറ മേഖലയിൽ കുടുംബം താമസിച്ചിരുന്ന വാടകവീട്ടിൽ ഇന്നലെയാണ് സംഭവം. പരിശോധനയിൽ മജിദ് അഹമ്മദ്, ഭാര്യ ഷാന ഖാത്തൂൻ, മക്കളായ ഫൈസാൻ അൻസാരി, അബു സാർ എന്നിവരും ദമ്പതികളുടെ ദിവസങ്ങൾ മാത്രമുളള കുട്ടിയുമാണ് മരിച്ചതായി കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments