മോസ്‌കോ: ദേശീയ സുരക്ഷോ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ സന്ദർശിച്ചു.ഇരുവരുടെയും കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾ തമ്മിലുളള ഉഭയകക്ഷി ബന്ധത്തെ കുറിച്ചും പ്രാദേശിക വിഷയങ്ങളെ കുറിച്ചും ചർച്ച നടന്നു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ദൃഡമാക്കുന്നതിനും. ഇരു രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ മേഖലയിലുളള തന്ത്രപരമായ പങ്കാളിത്തം തുടരുമെന്നും റഷ്യൻ എംബസി ട്വീറ്റ് ചെയ്തു. ബുധനാഴ്ചയാണ് അജിത് ഡോവൽ തന്റെ ദ്വിദിന റഷ്യൻ സന്ദർശനം ആരംഭിച്ചത്.
ഈ മാസം ആദ്യമാണ് റഷ്യൻ അതിർത്തിയിലേക്കുള്ള യുക്രെയ്ന്റെ ഷെല്ലാക്രമണം അവസാനിപ്പിക്കണമെന്ന് സൈന്യത്തോട് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആവശ്യപ്പെട്ടത്. ഇത് ജനജീവിതത്തെ ബാധിക്കുന്നുവെന്നും ജനങ്ങൾ നിലവിൽ ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ ഭാഗത്ത് നിന്നുള്ള ആക്രമണ സാധ്യത ഇല്ലാതാക്കുക എന്നത് സൈന്യത്തിന്റെ ഉത്തരവാദിത്തമാണെന്നും പുടിൻ വ്യക്യമാക്കിയിരുന്നു.
Comments