പോപ്പുലർ ഫ്രണ്ടിനെ കോൺ​ഗ്രസ് സഹായിച്ചു; നിങ്ങൾ അത് ചെയ്തെങ്കിൽ, നിങ്ങളതിന് കേട്ടേ മതിയാകൂ; വോട്ട് ബാങ്കല്ല വലുത്, അതിനാൽ പിഎഫ്‌ഐയെ മോദി സർക്കാർ നിരോധിച്ചു: അമിത് ഷാ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോപ്പുലർ ഫ്രണ്ടിനെ കോൺ​ഗ്രസ് സഹായിച്ചു; നിങ്ങൾ അത് ചെയ്തെങ്കിൽ, നിങ്ങളതിന് കേട്ടേ മതിയാകൂ; വോട്ട് ബാങ്കല്ല വലുത്, അതിനാൽ പിഎഫ്‌ഐയെ മോദി സർക്കാർ നിരോധിച്ചു: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 11:50 am IST
FacebookTwitterWhatsAppTelegram

ഡൽഹി: വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് അതീതമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) കേന്ദ്രസർക്കാർ നിരോധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുകയും ഭീകരവാദ പ്രവർത്തനം നടത്താൻ വേണ്ടി അസംസ്‌കൃതവസ്തുക്കൾ തയ്യാറാക്കാനും പോപ്പുലർ ഫ്രണ്ട് ശ്രമിച്ചു. കോടതി തടഞ്ഞിട്ടും പിഎഫ്‌ഐ അംഗങ്ങൾക്കെതിരായ കേസുകൾ അവസാനിപ്പിക്കാൻ കോൺ​ഗ്രസ് പാർട്ടി മുൻകൈ എടുത്തുവെന്നും അമിത് ഷാ തുറന്നടിച്ചു. കർണാടക സന്ദർശനത്തിനിടെ പിഎഫ്ഐ വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ആഭ്യന്തര മന്ത്രി ഉന്നയിച്ചിരുന്നു. എഎൻഐ-യ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം അമിത് ഷാ നൽകിയിരിക്കുന്നത്.

‘കോൺഗ്രസും പിഎഫ്‌ഐയും ഒന്നാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. പിഎഫ്‌ഐ പ്രവർത്തകർക്കെതിരെ പലതരത്തിലുള്ള കേസുകളുണ്ട്. കോൺഗ്രസ് സർക്കാർ ആ കേസുകൾ എല്ലാം അവസാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ കോടതി അത് തടഞ്ഞു. ഈ വസ്തുത ചൂണ്ടി കാണിക്കുമ്പോൾ എന്തിനാണ് കോൺ​ഗ്രസ് വിഷമിക്കുന്നത്. നിങ്ങൾ അത് ചെയ്യാൻ പാടില്ലായിരുന്നു, നിങ്ങൾ ചെയ്തെങ്കിൽ നിങ്ങളതിന് കേട്ടേ മതിയാകൂ. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് അതീതമായി പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. അത് ചെയ്തു’.

‘ഞങ്ങൾ ഇത് നിരോധിക്കാൻ തീരുമാനിച്ചപ്പോൾ, പിഎഫ്ഐ അതിന്റെ പ്രവർത്തനങ്ങൾ കർണാടകത്തിൽ നിന്നും കേരളത്തിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തുടങ്ങിയിരുന്നു. നിരോധനം വൈകിപ്പിക്കുന്നതോ അവർക്ക് ആനുകൂല്യം നൽകുന്നതോ നല്ലതല്ലെന്നാണ് ഏജൻസികൾക്ക് വിവരം ലഭിക്കുകയായിരുന്നു. അതിനാൽ ഞങ്ങൾ അത് തീരുമാനിച്ചു. പിഎഫ്ഐയെ കർശനമായി നിരോധിക്കുകയും ചെയ്തു. പിഎഫ്‌ഐയിലെ 1700 അംഗങ്ങളെ കോൺഗ്രസ് ഭരണകാലത്ത് വിട്ടയച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ആ ഭീകരവാദ സംഘടനയെ നിരോധിച്ചു. കോൺഗ്രസിന് എക്കാലത്തും ദേശവിരുദ്ധരെ ശക്തിപ്പെടുത്തുന്ന സമീപനമാണ്. അങ്ങനെയുള്ള കോൺ​ഗ്രസിന് ഒരിക്കലും കർണാടകത്തെ സംരക്ഷിക്കാൻ കഴിയില്ല’ എന്നും അമിത് ഷാ പറഞ്ഞു.

Tags: KarnatakaCongressPFIAmit Shahpopular front of India
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies