ന്യൂഡൽഹി: മതിയായ രേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് പൗരൻ അറസ്റ്റിൽ. നേപ്പാൾ ഭൂട്ടാൻ അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ സശാസ്ത്ര സീമ ബാൽ സേനയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ഗൗരിഫന്ത മേഖലയിൽ നിന്ന് സംശയാസ്പദമായ രീതിയിൽ ചൈനീസ് പൗരനെ കണ്ടെത്തുകയായിരുന്നുവെന്ന് ഡിഎസ്പി ആദിത്യ കുമാർ പറഞ്ഞു.
ഇന്ത്യയിൽ താമസിച്ചുവെന്നതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചിട്ടില്ല. ചോദ്യം ചെയ്യൽ നടന്നുവരികയാണ്. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ സേന വധിച്ചിരുന്നു. ജമ്മു കശ്മീരിലെ കുപ്വാരയിൽ പോലീസിന്റെയും സേനയുടെയും സംയുക്ത പങ്കാളിത്തത്തോടെയാണ് ഭീകരനെ വധിച്ചത്.കുപ്വാരയിൽ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ സേന ഓപ്പറേഷന് പദ്ധതിയിട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
Comments