വഖഫ് ബോർഡിന് യുപിഎ സർക്കാർ നൽകിയ സ്വത്തുക്കൾ തിരിച്ചെടുത്ത് മോദി സർക്കാർ; 123 സ്വത്തുവകകളിൽ നോട്ടീസ് പതിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖഫ് ബോർഡിന് യുപിഎ സർക്കാർ നൽകിയ സ്വത്തുക്കൾ തിരിച്ചെടുത്ത് മോദി സർക്കാർ; 123 സ്വത്തുവകകളിൽ നോട്ടീസ് പതിച്ചു

Modi govt takes back 123 properties, gifted by the Congress govt to the Waqf Board before the 2014 elections

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 04:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വഖഫ് ബോർഡിന് യുപിഎ സർക്കാർ ‘സമ്മാനമായി’ നൽകിയ സ്വത്തുക്കൾ തിരിച്ചെടുത്ത് മോദി സർക്കാർ. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഡൽഹി വഖഫ് ബോർഡിന് യുപിഎ സർക്കാർ നൽകിയ സ്വത്തുക്കളാണ് കോടതി നിർദേശ പ്രകാരം കേന്ദ്രസർക്കാർ തിരിച്ചെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഡൽഹിയിലെ 123 വസ്തുവകകളിൽ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നോട്ടീസ് പതിച്ചു. പ്രസ്തുത സ്വത്തുക്കൾ ഇനിമുതൽ ഡൽഹി വഖഫ് ബോർഡിന്റെ കീഴിലുള്ളതല്ലെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.

മസ്ജിദുകൾ, ദർഗകൾ, സെമിത്തേരികൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നവയാണ് സ്വത്തുക്കൾ. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നയിക്കുന്ന യുപിഎ സർക്കാർ കോടിക്കണക്കിന് വിലമതിക്കുന്ന സ്വത്തുക്കൾ വഖഫ് ബോർഡിന് ദാനം നൽകിയതിനെ ചോദ്യം ചെയ്ത് വിശ്വ ഹിന്ദു പരിഷത്തായിരുന്നു രംഗത്തെത്തിയത്. തുടർന്ന് കോടതിയെ സമീപിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ രണ്ട് സമിതികളെയാണ് കോടതി നിയോഗിച്ചത്. ഡൽഹി ഹൈക്കോടതി മുൻ ജഡ്ജിയടക്കമുള്ളവർ അന്വേഷണ സമിതിയിലുണ്ടായിരുന്നു.

ഇതിന് ശേഷം കേസുമായി ബന്ധപ്പെട്ട് ഡൽഹി വഖഫ് ബോർഡിന് വാദങ്ങൾ നിരത്താനുള്ള സമയം കോടതി നൽകിയെങ്കിലും നിർദിഷ്ട സമയത്തിനുള്ളിൽ നടപ്പാക്കാൻ ബോർഡിന് കഴിഞ്ഞില്ലെന്നായിരുന്നു അന്വേഷണ സമിതിയുടെ റിപ്പോർട്ട്. തുടർന്ന് 123 വസ്തുവകകളിലും പരിശോധന നടത്താൻ കോടതി ഉത്തരവിടുകയും കേസുമായി ബന്ധപ്പെട്ട സ്വത്തുക്കളുടെ കാര്യങ്ങളിൽ നിന്നും ബോർഡിനെ ഒഴിവാക്കുകയുമായിരുന്നു.

കേസിന്റെ വിചാരണകൾ പുരോഗമിക്കുന്നതിനിടെ സ്വത്തുക്കൾ വഖഫ് ബോർഡിന്റേതാണെന്ന് തെളിയിക്കാൻ കോടതി അവസരം നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വഖഫ് ബോർഡ് പരാജയപ്പെട്ടു. തുടർന്നാണ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും വഖഫ് ബോർഡിനെ ഒഴിവാക്കി കോടതി ഉത്തരവിറക്കിയത്.

Tags: CongressMODI GOVTWAQF BOARDUPA
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies