ചെന്നൈ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന്റെ തമിഴ്നാട്ടിലെ പരിപാടികൾ റദ്ദാക്കി. വെല്ലിംഗ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിലെ 78-ാമത് സ്റ്റാഫ് കോഴ്സിലെ അംഗങ്ങളെ അഭിസംബോധന ചെയ്യാൻ രാഷ്ട്രപതി എത്തില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെത്തിയത്. കോയമ്പത്തൂരിൽ ഇഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മഹാശിവരാത്രി ആഘോഷത്തിൽ മുർമ്മു പങ്കെടുത്തിരുന്നു. സന്ദർശനത്തിനോടനുബന്ധിച്ച് മധുര മീനാക്ഷി ക്ഷേത്രത്തിലും രാഷ്ട്രപതി ദർശനം നടത്തി. ക്ഷേത്ര ദർശനത്തിന് ശേഷം രാഷ്ട്രപതി അന്നദാന ചടങ്ങുകളിലും പങ്കെടുത്തു.
സന്ദർശനത്തിനായി തമിഴ്നാട്ടിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ആർ.എൻ രവി മധുര വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു.
സന്യാസിമാരുടെയും മഹാത്മാക്കളുടെയും ജ്ഞാനുകളുടെയും കവികളുടെയും ആത്മീയ ഭൂമിയിലേക്കുള്ള ആദ്യ സന്ദർശനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന് തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഗവർണർ ആർ.എൻ രവി സ്വാഗതം ചെയ്യുന്നുതായി തമിഴ്നാട് രാജ്ഭവൻ ട്വീറ്റും ചെയ്തു.
Comments