ഡെറാഡൂൺ: ഉത്തരാഖണ്ഡിലേക്ക് തീർത്ഥയാത്രയ്ക്ക് വരുന്നവർ നിർബന്ധമായും രജിസ്ട്രേഷൻ ചെയ്യണമെന്ന് ഭരണകൂടം. രാജ്യത്തിന് അകത്തുള്ളവർക്കും വിദേശരാജ്യങ്ങളിൽ നിന്നും തീർത്ഥാടനത്തിന് എത്തുന്നവർക്കും രജിസ്ട്രേഷൻ നിർബന്ധമാണ്. ചാർധാം തീർത്ഥയാത്രയ്ക്ക് നിരവധിപേർ എത്താൻ സാധ്യതയുള്ളതുകൊണ്ടാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയത്.
എല്ലാ സംസ്ഥാനങ്ങളിലും പത്ര – മാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇക്കുറി യാത്രയ്ക്ക് എന്തൊക്കെ നിയമങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് തീർത്ഥാടകരെ അറിയിക്കാനാണ് ഇത്തരം പ്രാചാര പദ്ധതികൾ നടപ്പിലാക്കുന്നത്.
ജോഷിമഠിൽ മണ്ണിച്ചിൽ ഉണ്ടായതിനാൽ ചാർധാമിലേക്കുള്ള യാത്ര മറ്റേതെങ്കിലും വഴിയിലൂടെ ആയിരിക്കും. ബദരീനാഥ് യാത്രയുടെ സുഗമമായ നടത്തിപ്പിനായി ബോർഡർ റോഡ് ഓർഗനൈസേഷന്റെ ഒരു സംഘം ജോഷിമഠത്തിൽ സ്ഥിരമായി തങ്ങും. തീർത്ഥാടകരുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി ധാമി പറഞ്ഞു.
Comments